1000 by 319 pixels

ഗുരുവായൂർ ക്ഷേത്ര നടയിൽ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

Star

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു പടിഞ്ഞാറേ നടയിൽ മുരളി ഫ്‌ളവർ മാർട്ട് ഉടമ പറവൂർ എടവനക്കാട് കൊറ്റിയറ വീട്ടിൽ മുരളി (68 )ആണ് വൈകീട്ട് സത്രം ഗേറ്റിന് സമീപം കുഴഞ്ഞു വീണത് . ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .ഭാര്യ സുലേഖ, മകൻ ഡാനിഷ് ,മരുമകൾ: രമ്യ. ലോക് ഡൗണിനെ തുടർന്ന് നാട്ടിൽ തന്നെ കഴിഞ്ഞിരുന്ന മുരളി കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിൽ എത്തിയത് . ആന്റിജൻ പരിശോധന കഴിഞ്ഞ് പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും