Post Header (woking) vadesheri

“പൂ പ്രശ്നം” ഭക്തരെ അവഹേളിക്കാന്‍, ദേവപ്രശ്‌നം നടത്തണം : അഡ്വ: നിവേദിത

Above Post Pazhidam (working)

ഗുരുവായൂർ : സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്തേണ്ടി വന്നതില്‍ പ്രായശ്ചിത്തം നടത്തണമെന്ന ദേവസ്വത്തിന്റെ വാദം ഇരട്ടത്താപ്പാണെന്ന് ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷ അഡ്വ നിവേദിത ആരോപിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

കഴിഞ്ഞ ഏകാദശി ദിവസം പുല വാലായ്മയുള്ള തന്ത്രി ഭക്തജനങ്ങള്‍ക്കുള്ള പ്രസാദ വിതരണം വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്ത് വ്രതഭംഗം വരുത്തിയതില്‍ പ്രായശ്ചിത്തം വേണമെന്നാണ് ഭക്തരുടെ നിലപാടെന്ന് അവര്‍ പറഞ്ഞു. ഇത് തന്നെയാണ് ബിജെപിയുടെയും അഭിപ്രായം.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ശബരിമലയില്‍ സുപ്രീംകോടതിയുടെ വിധിയുടെ മറവില്‍ യുവതികളെ പ്രവേശിപ്പിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ സുപ്രീംകോടതിയെയും അതുപോലെ തന്നെ കാലങ്ങളായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചരിച്ചുവരുന്ന ശ്രീശങ്കരാചാര്യര്‍ ചിട്ടപ്പെടുത്തിയ ആചാരവിധികളെയും ഒരു പൂ പ്രശ്‌നത്തിന്റെ പേരില്‍ അപമാനിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

പൂ പ്രശ്‌നം നടത്തിയാണോ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടതെന്നും തന്ത്രി മഠത്തില്‍ ഇരുന്നാണോ ഇത്തരം കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാക്കേണ്ടതെന്നും അവര്‍ ചോദിച്ചു. ഭക്തജന സമക്ഷം ഭഗവാന്റെ സന്നിധിയില്‍ വിവിധ ജോതിഷികളെ വിളിച്ചു വരുത്തി ദേവപ്രശ്‌നം നടത്താന്‍ ദേവസ്വം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.