പ്രളയബാധിതർക്ക് കൈതാങ്ങാവുന്നതിന് ചാവക്കാട് ഉത്പന്ന സംഭരണ കേന്ദ്രം തുറന്നു.
ചാവക്കാട് : പ്രളയബാധിതർക്ക് കൈതാങ്ങാവുന്നതിന് ചാവക്കാട് ഉത്പന്ന സംഭരണ കേന്ദ്രം തുറന്നു.
ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം എ്കസൈസ് ഇൻസ്‌പെക്ടർ കെ.വി ബാബു നിർവ്വഹിച്ചു. ഗ്രൂപ്പ് ചെയർമാൻ നൗഷാദ് അഹമ്മു അധ്യക്ഷത വഹിച്ചു. പി.പി അബ്ദുൾസലാം സ്‌കൈനൈറ്റ് ആദ്യ കിറ്റ് എക്‌സ്സൈസ് ഇൻസ്‌പെക്ടർക്ക് കൈമാറി. എക്‌സൈസ് വകുപ്പിന്റെ വകയായി നേന്ത്രകുലകൾ സംഭരണ കേന്ദ്രത്തിലേക്ക് നൽകി.
വാട്‌സ് ആപ്പ് അഡ്മിൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സംഭരണ കേന്ദ്രത്തിൽ വ്യാഴാഴ്ച കൂടി ഉൽപ്പനങ്ങൾ സംഭരിച്ച് പ്രളയ ബാധിത പ്രദേശമായ മലപ്പുറം ജില്ലയിലെ പ്രളയബാധിതർക്ക് ഉൽപ്പനങ്ങൾ കൈമാറും. ചടങ്ങിൽ സെക്രട്ടറി മാലിക്ക് അബു, ട്രഷറർ മൊയ്തു പഞ്ചവടി എന്നിവർ സംസാരിച്ചു. എക്‌സൈസ്സ് പ്രിവന്റീവ് ഓഫീസർ ഒ.പി സുരേഷ്, സിവിൽ എക്‌സ്സൈസ് ഓഫീസർ ഗിരീഷ്, രാജേഷ് എന്നിവർ പങ്കെടുത്തു.