Post Header (woking) vadesheri

ക്ഷേമനിധി ഓഫീസ് മാറ്റരുത് – അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ്

Above Post Pazhidam (working)

ചാവക്കാട് : തൃശ്ശൂർ പൂങ്കുന്നത്ത് പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള തീരുമാനത്തിൽനിന്ന് അധികാരികൾ പിന്തിരിയണമെന്ന് അഖിലേന്ത്യാ  മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നളിനാക്ഷൻ ഇരട്ടപ്പുഴ ആവശ്യപ്പെട്ടു. നാലുമാസം മുൻപ് 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഇരുനില കെട്ടിടം ഉപേക്ഷിച്ച് തിരുവനന്തപുരത്ത് വാടകക്കെട്ടിടത്തിലേക്ക് മാറാനുള്ള നീക്കം തികച്ചും അപലപനീയമാണ്. 

Ambiswami restaurant

വിവിധ ആവശ്യങ്ങൾക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവർക്ക് എളുപ്പം എത്തിച്ചേരാനാണ് തൃശ്ശൂരിൽ ഓഫീസ് സ്ഥാപിച്ചത്. തിരുവനന്തപുരത്തേക്ക് ഓഫീസ് മാറ്റുന്നത്തിനുള്ള തീരുമാനം മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള  വെല്ലുവിളിയാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും നളിനാക്ഷൻ ആവശ്യപ്പെട്ടു.