Above Pot

സ്ഥലം ലഭ്യമാക്കിയാൽ ഫിഷറീസ് കോളേജ് പരിഗണിക്കും : സജി ചെറിയാൻ

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ ഫിഷറീസ് കോളേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നടന്ന തീര സദസ്സിൽ അറിയിച്ചു. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ പുത്തൻകടപ്പുറത്തിന്റെ സമഗ്ര വികസനത്തിനും സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകൾ അടിയന്തരമായി നടത്തും.ഗുരുവായൂർ നിയോജകമണ്ഡലത്തിൽ കുഫോസ് മുഖേന ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ സാങ്കേതിക വിഭാഗം കോഴ്സുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. ഫിഷറീസ് വകുപ്പിൻറെ ഉടമസ്ഥതയിലുള്ള ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ 75 സെൻറ് സ്ഥലത്ത് ഫിഷറീസ് ടവർ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും തീര സദസ്സിൽ മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകി

First Paragraph  728-90

Second Paragraph (saravana bhavan

പുന്നയൂർ പുന്നയൂർക്കുളം പഞ്ചായത്തുകളിലെ ഫിഷറീസ് കോളനികളിലെ വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണത്തിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ടി തീര ദേശവികസന കോർപ്പറേഷനെ മന്ത്രി ചുമതലപ്പെടുത്തി. പുന്നയൂർക്കുളം ഫിഷറീസ് കോളനിയിലുള്ള 16 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് ആവശ്യമായ എൻ ഓ സി ഈ മാസത്തിനകം തന്നെ നൽകുന്നതിന് മന്ത്രി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് ഉത്തരവ് നൽകി. കടലാക്രമണ ഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവിൽ അടിയന്തരമായി കരിങ്കൽ ഭിത്തി കേട്ടുന്നതിന് 30 ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ട് നൽകുന്നതിന് ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകി. കാലതാമസമില്ലാതെ ഒരാഴ്ചയ്ക്കകം പ്രവർത്തി നടപ്പിലാക്കണമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം നൽകി.

കടലാക്രമണ ഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ മൂന്നു കിലോമീറ്റർ വരുന്ന തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ള 60 കോടി രൂപയുടെ പ്രൊപ്പോസൽ അടിയന്തരമായി അനുമതി നൽകുന്നതിന് ജല വിഭവ വകുപ്പ് മന്ത്രിയായി ചർച്ചചെയ്ത് തീരുമാനമെടുക്കും. ചാവക്കാട് നഗരസഭയിലെ ഫിഷറീസ് കോളനിയിലെ 39 ഇരട്ട വീടുകൾ ഒറ്റ വീടുകൾ ആക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകുകയുണ്ടായി. ചാവക്കാട് മത്സ്യ ഭവൻ നിലനിന്നിരുന്ന പ്രദേശം നാഷണൽ ഹൈവേയുടെ ഭാഗമായി പൊളിച്ചു നീക്കംചെയ്ത് സാഹചര്യത്തിൽ അവിടെ ബാക്കിയുള്ള 7 സെൻറ് വരുന്ന സ്ഥലത്ത് മത്സ്യ ഭവൻ പണിയുന്നതിന് വിശദമായ നിർദ്ദേശം തയ്യാറാക്കാൻ തീരദേശ വികസന കോർപ്പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായ ഫണ്ട് ഫിഷറീസ് വകുപ്പിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.

ചാവക്കാട് പുത്തൻകടപ്പുറത്ത് മിനി ഹാർബർ നിർമ്മാണവുമായി ബന്ധപ്പെട്ട് സാധ്യതാപനം നടത്തും. ചാവക്കാട് നഗരസഭയിലെ 23 ആം വാർഡിൽ ഫിഷറീസ് കോളനിക്കകത്ത് പ്രവർത്തിക്കുന്ന താൽക്കാലിക അംഗനവാടിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കും . ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു വാട്ടർ അതോറിറ്റിക്ക് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി തീരെ സദസ്സിൽ ആകെ ലഭിച്ച 374 അപേക്ഷകളിൽ 285 അപേക്ഷകൾ തീർപാക്കി. ബാക്കി 89 അപേക്ഷകളിൽ 88 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതും ഒരു അപേക്ഷ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ടതുമാണ് ഈ അപേക്ഷകളിൽ വിശദമായ പരിശോധന നടത്തി തെർപ്പാക്കുന്ന നടപടികൾ സ്വീകരിച്ചു വരുന്നതാണ്

ഗുരുവായൂർ എംഎൽഎ ശ്രീ എൻ കെ അക്ബർ അധ്യക്ഷത വഹിച്ച സദസ്സിൽ ചാവക്കാട് നഗരസഭ ചെയർമാൻമാരായ ഷീജ പ്രശാന്ത്, എം കൃഷ്ണദാസ്, മത്സ്യഫെഡ് ചെയർമാൻ ടീ മനോഹരൻ മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ ഡെപ്യൂട്ടി കളക്ടർ അഖിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിത ,ഫിഷറീസ് വകുപ്പ് ,തദ്ദേശസ്വരണ വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിൽ ജില്ലാതല ഉദ്യോഗസ്ഥർ വിവിധ പഞ്ചായത്തുകളിലെ അധ്യക്ഷൻ ജനപ്രതിനിധികൾ എന്നിവർ പങ്കടുത്തു . തീരദേശത്ത് നിന്നും മാറി മമ്മിയൂരിൽ തീര സദസ് സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച്‌ മൽസ്യ തൊഴിലാളി കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു