Above Pot

സിനിമാ താരം ശെന്തിൽ കൃഷ്ണ (രാജാമണി) വിവാഹിതനായി

ഗുരുവായൂർ : സിനിമാ താരം ശെന്തിൽ കൃഷ്ണ(രാജാമണി) ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ ശെന്തിൽ കൃഷ്ണ കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ശെന്തിലിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു

buy and sell new

ആഷിഖ് അബു ചിത്രം ‘വൈറസി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരുന്നു. ‘പട്ടാഭിരാമൻ’, ‘ആകാശഗംഗ 2’ തുടങ്ങിയ ചിത്രങ്ങളിലും രാജാമണി അടുത്തിടെ അഭിനയിച്ചിരുന്നു. ജയസൂര്യയെ നായകനാക്കി രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘തൃശ്ശൂർ പൂര’ത്തിൽ പ്രതിനായക വേഷത്തിലും ശെന്തിൽ കൃഷ്ണ എത്തുന്നുണ്ട്. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന ‘തൃശൂർ പൂരം’ നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്