ഫാഷൻ സൂം മോഡലിംഗ് അക്കാദമിയുടെ പുതിയ ബാച്ച്.
തൃശൂർ: മോഡലിങ് രംഗത്ത് മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിന് തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഫാഷൻ സൂം മോഡലിങ് അക്കാദമിയുടെ നേതൃത്വത്തിൽ , തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള പുതിയ ബാച്ചിന്റെ ഉദ്ഘാടനം എ ടു സെഡ് യൂവറോണർ ഡോട്ട് ഇൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി നിർവഹിച്ചു.
കോഴ്സ് ഡയറക്റ്റർ വാണി വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ ഫാഷൻ കൊറിയോഗ്രാഫർ സുനിൽ മേനോൻ, ന്യൂറോ ലിംഗ്വിസ്റ്റിക് ട്രെയിനർ ശിവൻ നെന്മണിക്കര എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫാഷൻ സൂം ഫൗണ്ടർ കെ.ബി.ബിനീഷ് ആമുഖ പ്രസംഗം നടത്തി.
ദീപ്തി രാജേഷ് സ്വാഗതവും സജിത്ത് വിജയൻ നന്ദിയും രേഖപ്പെടുത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അമ്പതോളം പേർ അക്കാദമിയുടെ പരിശീലന പരിപാടിയുടെ ഭാഗമായി. കോഴ്സിന്റെ ഭാഗമായി മോഡലിങ് ട്രെയിനിങ്, ആക്ടിങ് വർക്ക്ഷോപ്പ്, NLP പരിശീലനം, പബ്ലിക് സ്പീക്കിംഗ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ നൽകുന്ന പരിശീലന പരിപാടികൾ ഒരു വർഷം നീണ്ടു നിൽക്കും.