Header 1 vadesheri (working)

കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഡി.സി.സി ജനറൽ സെക്രട്ടറി എം.വി. ഹൈദരലി

Above Post Pazhidam (working)

ചാവക്കാട്: പഞ്ചവടിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.വി. ഹൈദരലി ആവശ്യപ്പെട്ടു.
എടക്കഴിയൂർ പഞ്ചവടിയിൽ അടുത്തകാലത്തായി സംസ്ഥാന ഭരണത്തിൽ അതൃപ്തരായി നിരവധി യുവാക്കൾ സി.പി.എം വിട്ട് കോൺഗ്രസിലേക്ക് മാറിയിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് സി.പി.എം നേതാക്കൾ ചാവക്കാട് എസ്.ഐയുടെ നേതൃത്വത്തിൽ യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും സി.പി.എം നൽകുന്ന വ്യാജ പരാതിയിൽ കേസെടുത്തും പിഡിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഡി.സി.സി ജനറൽ സെക്രട്ടറി സിറ്റി കമ്മീഷണർക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായും അറിയിച്ചു.

First Paragraph Rugmini Regency (working)