
യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെടുത്തതും വ്യാജ സീല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിന്റെ യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെത്തിയത് തന്റെ സീല്‍ അല്ലെന്ന് ഡോ സുബ്രഹ്മണ്യന്‍. തന്റെ സീല്‍ നഷ്ടമായിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി കോളജിലെ ബോട്ടണി അദ്ധ്യാപകനായ ഡോ. സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. ഇതോടെ അദ്ധ്യാപകന്റെ സീലും വ്യാജമായി നിര്‍മ്മിച്ചതാണെന്നും വ്യക്തമായി.

കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് അദ്ധ്യാപകന്റെഎ സീലും ഉത്തരക്കടലാസ് കെട്ടുകളും കണ്ടെത്തിയത്. റോള്‍ നമ്ബര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെടുത്തത്. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയില്‍ നിന്നാണ് സീലും സര്‍വ്വകലാശാല പരീക്ഷക്ക് ഉള്ള ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. വര്‍ഷങ്ങളായി കോളേജ് യൂണിയന്‍ ഉപയോഗിക്കുന്ന മുറിയില്‍ നിന്നാണ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ അക്രമത്തിന്റെയും കത്തിക്കുത്തിന്റെയും പശ്ചാത്തലത്തിലാണ് യൂണിയന്‍ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസില്‍ അറസ്റ്റിലായ യൂണിയന്‍ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെടുത്തിരുന്നു. പരീക്ഷാ നടത്തിപ്പില്‍ വീഴ്ച ഉണ്ടായെന്ന് സര്‍വ്വകലാശാല കണ്ടെത്തിയതിന് പിന്നാലെയാണ് കോളേജിനകത്തെ യൂണിയന്‍ ഓഫീസ് മുറിയില്‍ നിന്നും റോള്‍ നമ്ബര്‍ ഇട്ടതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെടുക്കുന്നത്.