
എഴുത്തുമുറികവിതാപുരസ്‌കാരം കെ. പ്രസീതക്ക്.

ചാവക്കാട് : എഴുത്തുമുറി സാഹിത്യ കൂട്ടായ്മയുടെ കവിതാ പുരസ്കാരത്തിന് മലപ്പുറം ഏലംകുളം സ്വദേശി കെ. പ്രസീതയുടെ ജഗരന്തയിലെ ഊഞ്ഞാൽ എന്ന കവിതാ സമാഹാരത്തിന് അർഹമായി എന്ന് സാഹിത്യ കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേനത്തിൽ അറിയിച്ചു .

പ്രസാദ് കാക്കശ്ശേരി,അഹ്‌മദ് മുഈനുദ്ദീൻ, ശ്രുതി കെ.എസ് എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് പുരസ്കാര നിർണ്ണയം നടത്തിയത്.
എഴുത്തു മുറി ശ്രീ പുരസ്കാരം കവിയും ഗാന രചിയിതാവുമായ .സൈനുദ്ദീൻ ഇരട്ടപ്പുഴക്കും കരുണൻ സമാരക പുരസ്കാരം നാടക പ്രവർത്തകൻ . മുരുകനും നൽകുന്നതാണ്. 2025
ആഗസ്റ്റ് മാസത്തിൽ നടക്കുന്ന എഴുത്തു മുറി രണ്ടാം വാർഷിക സമ്മേളനത്തിൽ വെച്ച് പുരസ്കാര വിതരണം നടത്തും.
കൂടാതെ എഴുത്തു മുറി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങൾ
എം വി അഷ്റഫിൻ്റെ കഥാസമാഹാരം, “മജ്ലിസ് “
ഷബ്ന ഹാഷിമിൻ്റെ “പുഴ കടലെഴുതുമ്പോൾ “
ജയൻ കലികയുടെ “വെയിൽ ചായും തീരങ്ങൾ “
(കവിതാസമാഹാരങ്ങൾ) എന്നിവ പ്രകാശനം ചെയ്യും. സാഹിത്യ ക്യാമ്പുകൾ, സെമിനാറുകൾ . പുസ്തക ചർച്ചകൾ
പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനും വേണ്ടിയുള്ള പലവിധത്തിലുളള സാഹിത്യ മത്സരങ്ങൾ എന്നിവ എഴുത്തു മുറി സാഹിത്യ കൂട്ടായ്മ നിരന്തരമായി സംഘടിപ്പിക്കാറുണ്ട്.

അടുത്ത വർഷം മുതൽ നവാഗത എഴുത്തുകാരുടെ കഥാ സമാഹാരത്തിനും നോവലിനും പുരസ്കാരങ്ങൾ നല്കുമെന്നും സംഘാടകർ അറിയിച്ചു വാർത്ത സമ്മേളനത്തിൽ അഹമ്മദ് മുഈനുദ്ദീൻ, പി.വി.ദിലീപ് കുമാർ,മെഹർ, ഷൈബി വത്സലൻ, ബേബി വത്സൻ എന്നിവർ പങ്കെടുത്തു.