മികച്ച എന്‍ഫോഴ്‌സ്‌മെന്റ്, ചാവക്കാട് എക്‌സൈസ് റേഞ്ചിന് ആദരം
ഗുരുവായൂർ : “മികച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന് ചാവക്കാട് എക്‌സൈസ് റേഞ്ചിന് ആദരം. കഴിഞ്ഞ മാസക്കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുത്തിയുള്ള പാരിതോഷികം വാടാനപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി നസീമുദ്ദീന്‍ ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന് നല്‍കി.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ 32 എന്‍.ടി.പി.എസ് കേസുകളിലായി നാലു കിലോ 250 ഗ്രാം കഞ്ചാവും 60 ഗ്രാം ഹാഷിഷ് ഓയിലും 16 ഗ്രാം ചരസും നാലു വാഹനങ്ങളും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കൂടാതെ 15 അബ്കാരി കേസുകളിലായി അഞ്ചു ലിറ്റര്‍ ചാരായം, 31 ലിറ്റര്‍ മദ്യം, 20 ലിറ്റര്‍ വാഷ്, തമിഴ്‌നാട്ടില്‍ നിന്നുള്ള പാക്കറ്റ് ചാരായം എന്നിവയും പിടികൂടയ എക്‌സൈസ് സംഘം 164 കോട്പ കേസുകളിലായി 160 കിലോ അനധികൃത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തി.
മികച്ച പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എക്‌സൈസ് ഉദ്യോഗസ്ഥരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിനന്ദിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടുന്നതിനുള്ള വൃക്ഷ തൈകളും ഇതോടനുബന്ധിച്ച് വിതരണം ചെയ്തു.