Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിലെ എൻ രാജുവിന് വീണ്ടും സസ്‌പെൻഷൻ

Above Post Pazhidam (working)

ഗുരുവായൂർ ; ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ഭരണ സമിതി അംഗം എൻ രാജുവിനെ ദേവസ്വം ഭരണ സമിതി വീണ്ടും സസ്‌പെന്റ് ചെയ്തു . ക്ഷേത്രത്തിലെ താൽക്കാലിക വനിത കാവൽക്കരിയെ മർദിച്ച സംഭവത്തിൽ ലഭിച്ച സസ്‌പെൻഷൻ കാലാവധി കഴിഞ്ഞുജോലിയിൽ കയറിയത് മാസങ്ങൾ ആയിട്ടുള്ളു അതിനിടയിലാണ് ഈ സസ്പെൻഷൻ .

First Paragraph Rugmini Regency (working)

. ഭരണ സമിതി അംഗമായിരിക്കെ യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത തനിക്ക് വേണ്ടി വൈദ്യുതി വിഭാഗത്തിൽ ഫോർമൻ ഗ്രെഡ് 1 തസ്തിക അനധികൃതമായി സൃഷിച്ചു അതിലേക്ക് പ്രമോഷൻ തരപ്പെടുത്തിയിരുന്നു . കൂടാതെ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വ്യക്തിയെ സിസ്റ്റം അനലിസ്റ്റ് എന്ന തസ്തികയിലേക്കും നിയമിച്ചിരുന്നു .

new consultancy

Second Paragraph  Amabdi Hadicrafts (working)

ഇതിനെതിരെ അന്നത്തെ ഭരണ സമിതി ചെയർമാൻ ടി വി ചന്ദ്രമോഹൻ അംഗങ്ങളായ തുഷാർ വെള്ളാപ്പിള്ളി , അഡ്വ എം ജനാർദനൻ ,കെ ശിവശങ്കരൻ ,മധുസൂദനൻ പിള്ള അഡ്മിനിസ്ട്രേറ്റർ കെ മുരളീധരൻ എന്നിവർക്കെതിരെ വിജിലൻസ് എടുത്ത കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതിനെ തുടർന്നാണ് രാജുവിനെ ഭരണസമിതി സസ്‌പെന്റ് ചെയ്തത് .വിജിലൻസ് അന്വേഷണം നേരിടുന്ന ആൾ ജോലിയിൽ തുടർന്നാൽ രേഖകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ട് എന്ന് പറഞ്ഞാണ് സസ്‌പെന്റ് ചെയ്തത് .

buy and sell new.