Post Header (woking) vadesheri

എരുമപ്പെട്ടിയിൽ പൂരത്തിനിടെ ആനയിടഞ്ഞു, നാലുപേർ ആനപ്പുറത്ത് കുടുങ്ങി

Above Post Pazhidam (working)

കുന്നംകുളം : എരുമപ്പെട്ടി തോന്നല്ലൂർ ബാല നരസിംഹമൂർത്തി ക്ഷേത്രത്തിലെ പൂരത്തിനിടെ ആനയിടഞ്ഞു. വെളളിയാഴ്ച വൈകീട്ട് ആറേക്കാലിന് കൂട്ടി എഴുന്നെള്ളിപ്പിനു ശേഷം മേളം നടപ്പുരയിലേക്ക് കയറുമ്പോഴാണ് കുട്ടംകുളങ്ങര ശ്രീനിവാസൻ എന്ന കൊമ്പൻ ഇടഞ്ഞത്. രാത്രി ഏറെ നേരത്തിന് ശേഷം ഒമ്പതരയോടെയാണ് ആനയെ തളക്കാനായത്.

Ambiswami restaurant

ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഓടിയ ആന സമീപത്തെ പാടശേഖരത്തിലേക്ക് ഓടിയിറങ്ങുകയും തിരിച്ച് ക്ഷേത്ര ഊട്ടുപുരക്കു സമീപത്തെ ആൽത്തറയുടെ സമീപം എത്തിയപ്പോൾ ചങ്ങലകൊണ്ട് സമീപത്തെ തെങ്ങിൽ ബന്ധിക്കുകയായിരുന്നു. പാപ്പാൻമാർക്ക് ആനയെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ എലിഫൻ്റ് സ്ക്വാർഡ് എത്തിയാണ് ആനയെ ബന്ധിച്ചത്. എന്നാൽ ആനപ്പുറത്ത് കയറിയ നാലു പേരെ പിന്നെയും ഏറെ വൈകിയാണ് താഴെ ഇറക്കാനായത്.

Second Paragraph  Rugmini (working)

ഓട്ടത്തിനിടെ ആന നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടരും രണ്ട് മോട്ടോർ ബൈക്കുകളും നശിപ്പിച്ചു. താല്കാലിക ഷെഡ് കെട്ടി മോതിരങ്ങൾ, പൊരികച്ചവടം, ബലൂൺ, പാവ എന്നീ കച്ചവടങ്ങൾ നടത്തിയിരുന്ന ഫാൻസി കടകൾ എന്നിവയും ആന ചവിട്ടി നശിപ്പിച്ചു. എഴുന്നെള്ളിപ്പ് സമയത്ത് ആനക്ക് നടച്ചങ്ങല ഇട്ടിരുന്നില്ല. തോന്നല്ലൂർ വലിയ സുദായം പൂരാഘോഷ കമ്മിറ്റി എഴുന്നെള്ളിച്ച ആനയാണ് ഇടഞ്ഞത്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചത്. കുന്നംകുളത്തു നിന്നും എലിഫൻ്റ് സ്ക്വാഡ് എത്തിയാണ് ആനയെ നിയന്ത്രണ വിധേയമാക്കിയത്. പിന്നീട് ആന ശാന്തമായ ശേഷമാണ് ആനപ്പുറത്തുള്ളവരെ ഇറക്കിയത്.

Third paragraph