
ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക-അനധ്യാപക തസ്തികകളിൽ ഒഴിവ്

ഗുരുവായൂർ : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള
അധ്യാപക ,അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള കൂടിക്കാഴ്ച മേയ് 13, 14 തീയതികളിൽ ദേവസ്വം കാര്യാലയത്തിൽ നടക്കും.
താൽക്കാലിക നിയമനമാണ്.

യോഗ്യത സിബിഎസ്ഇ ചട്ടങ്ങൾ പ്രകാരം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം രാവിലെ 9 മണിക്ക് ദേവസ്വം ഓഫീസിൽ ഹാജരാകണം – കൂടുതൽ വിവരങ്ങൾ
0487-2556335,2555433,2555365 എന്ന ഫോൺ നമ്പറിൽ നിന്നും അറിയാം.വിശദ വിവരങ്ങൾക്കായി വിജ്ഞാപനം വായിക്കാം.
