ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.ആർ.രാമചന്ദ്രൻ(യു.ഡി.സി) പി.ഡി.ഇന്ദുലാൽ(ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2) കെ.എൻ.സുരേഷ് കുമാർ(ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 1) കെ.എ.രവി (ഡഫേദാർ) സി.എ.ജയചന്ദ്രൻ(അറ്റൻഡർ)ഇ.രാജഗോപാലൻ(എക്സ് -റേ അറ്റൻഡർ) കെ.എസ്.വാസന്തി(ലാബ് അസിസ്റ്റന്റ്) കെ.എം.മീന(കിന്റർ ഗാർട്ടൻ ആയ) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.

Poonthanam
Rugmani 700-200

Vasudev Inn

ഹോട്ടൽ രാജവത്സത്തിൽ വെച്ച് ചേർന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു .ഓർഗനൈസേഷൻ പ്രസിഡണ്ട് നാരായണൻ ഉണ്ണി.ഇ.കെ അദ്ധ്യക്ഷത വഹിച്ചു.
എ.വി.പ്രശാന്ത് സി.മനോജ്,വി.കെ.മനോജ്കുമാർ ,ഇ.രാജു ,എം.എൻ.രാജീവ് കെ.ടി.ഹരിദാസൻ എന്നിവർ സംസാരിച്ചു.വിരമിക്കുന്ന ജീവനക്കാർ മറുപടി പ്രസംഗം നടത്തി.യൂണിയൻ സെക്രട്ടറി രമേശൻ.കെ സ്വാഗതവും ജോ:സെക്രട്ടറി കെ.വി.വൈശാഖ് നന്ദിയും പറഞ്ഞു.