പത്മനാഭന്റെ കൊമ്പ് ദേവസ്വത്തിന് തിരികെ ലഭിക്കാൻ നടപടി എടുക്കും : മന്ത്രി കെ . രാധാകൃഷ്ണൻ
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട കൊമ്പനായിരുന്ന വിടവാങ്ങിയ പത്ഭനാഭന്റെ കൊമ്പുകൾ ക്ഷേത്രത്തിലേക്ക് വിട്ടു കിട്ടുന്നതിന് വേണ്ടി വനം മന്ത്രിയുമായി സംസാരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആനക്കോട്ടയിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് തൂക്ക യന്ത്രത്തിന്റെ ഉത്ഘാടനം നിർവഹിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി .ആനകൾ ചരിഞ്ഞാൽ കൊമ്പുകൾ വനം വകുപ്പ് കൊണ്ട് പോകുകയാണ് ചെയ്യുന്നത് . കേശവന്റെ കൊമ്പ് ക്ഷേത്ര വാതിൽ മാടത്തിന് മുകളി ൽ സ്ഥാപിച്ചിട്ടുണ്ട് .അത് പോലെ ദേവാംശം ഉണ്ടായിരുന്ന പത്മനാഭന്റെ കൊമ്പും സ്ഥാപിക്കണമെന്നാണ് ഭക്തരുടെ ആവശ്യം . മന്ത്രിയുടെ ഉൽഘാടന ശേഷം കൊമ്പൻ വിനായകനെ വേ ബ്രിജിൽ കയറ്റി തൂക്കം നോക്കി 5,700 കിലോ ആണ് വിനായകന് രേഖപ്പെടുത്തിയ തൂക്കം .
ചടങ്ങിൽ ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് , ഭരണ സമിതി അംഗങ്ങൾ , എം എൽ എ . എൻ കെ അക്ബർ , നഗര സഭ ചെയർ മാൻ എം കൃഷ്ണദാസ് , അഡ്മിനിസ്ട്രേറ്റർ , നിർമാതാക്കളായ എസ്സേ ഡിജിട്രോണിക്സ് ലിമിറ്റഡിന്റെ എം ഡി യും, സി ഇ യു മായ പ്രകാശ് വെങ്കിടേശൻ എന്നിവർ സംബന്ധിച്ചു.
60 ടൺ വരെ തൂക്കം നോക്കാവുന്ന മെഷീൻ ബാംഗ്ലൂരിലെ എസ്സേ ഡിജിട്രോണിക്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് 16 ലക്ഷം രൂപ ചിലവിൽ വഴിപാടായി സൗജന്യമായി നിർമിച്ചു നൽകിയത് . ഇന്ത്യയിലെ പ്രശസ്ത യന്ത്ര തൂക്ക നിർമാതാക്കളാണ് . കേരളത്തിലെ വിമാനത്താവളങ്ങളിലെയും , ഇന്ത്യയിലെ ദേശീയ പാതക്ക് അരികെയുള്ള 70 ശതമാനം വേ ബ്രിജുകളും തങ്ങളുടേതാണ് എന്ന് കമ്പനിയുടെ റീജണൽ മാനേജർ ബിനോയ് ജോർജ് പറഞ്ഞു
ഉത്ഘാടന ശേഷം പുന്നത്തൂർ കോവിലകം മന്ത്രി നടന്നു കണ്ടു . കോവിലകത്തെ താമസക്കാരായ പയ്യന്നൂർ സ്വദേശി സുബ്രമണ്യൻ നമ്പൂതിരി ,ഭാര്യ ശ്രീദേവി എന്നിവർക്ക് ദേവസ്വത്തിന്റെ കയ്യിലുള്ള ഫ്ലാറ്റിൽ താമസ സൗകര്യം ഒരുക്കി നൽകണമെന്ന് മന്ത്രി നിർദേശിച്ചു .