Post Header (woking) vadesheri

തിരഞ്ഞെടുപ്പ് പ്രചാരണം , വീഡിയോയും ഷോർട്ട് ഫിലിമും പ്രകാശനം ചെയ്തു

Above Post Pazhidam (working)

തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ സ്വീപ് തയ്യാറാക്കിയ വീഡിയോയും ഷോർട്ട് ഫിലിമും കളക്ടറേറ്റിൽ സിനിമാതാരം അപർണ ബാലമുരളി പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. സ്വീപ് ഗീതത്തിന്റെ വീഡിയോ, വോട്ടഭ്യർഥിച്ചു കൊണ്ടുള്ള വീഡിയോ, ഷോർട്ട് ഫിലിം എന്നിവയാണുള്ളത്. അജീഷ് ദാസൻ എഴുതിയ സ്വീപ് ഗീതം നീരജ് ഗോപാൽ ആണ് സംഗീതം നൽകി പാടിയത്. ഷോർട്ട് ഫിലിം രചിച്ച് സംവിധാനം ചെയ്തത് ആൽവിൻ ഡേവിഡാണ്. വീഡിയോ: ഐ ആൻഡ് പി ആർ ഡി വീഡിയോ സ്ട്രിംഗർ കൃഷ്ണപ്രസാദ്, നിധിൻ രാധാകൃഷ്ണൻ. എഡിറ്റിംഗ്: കിരൺ പി.സോമൻ. പ്രകാശന ചടങ്ങിൽ സ്വീപ് നോഡൽ ഓഫീസർ പി.ഡി സിന്ധു സ്വാഗതം പറഞ്ഞു.

Ambiswami restaurant