Above Pot

ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കണം : ജസ്റ്റിസ് അരുണ്‍ കുമാർ മിശ്ര

ന്യൂ ഡെൽഹി : ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കണമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ അരുണ്‍ കുമാർ മിശ്ര. സിവില്‍ കോഡ് നടപ്പാക്കണം എന്ന് പറയുന്ന ആര്‍ട്ടിക്കിള്‍ 44 ഇനി നിര്‍ജ്ജീമായി തുടരാന്‍ പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

First Paragraph  728-90

Second Paragraph (saravana bhavan

സാമൂഹികവും ആചാരപരവും മതപരവുമായ ആചാരങ്ങള്‍ കാരണം ലോകമെമ്ബാടും സ്ത്രീകള്‍ വിവേചനം നേരിടുകയാണ് .പിന്‍തുടര്‍ച്ചാവകാശം, സ്വത്തവകാശം, മാതാപിതാക്കളുടെ അവകാശങ്ങള്‍, വിവാഹിതയായ സ്ത്രീയുടെ താമസസ്ഥലം, നിയമപരമായ മറ്റ് അവകാശങ്ങള്‍ എന്നിവയിലെ വിവേചനം ഒഴിവാക്കാന്‍ വേണ്ട നിയമനിര്‍മ്മാണം രാജ്യത്ത് നടത്തേണ്ട സമയം അതിക്രമിച്ചതായും ജസ്റ്റിസ് മിശ്ര പറഞ്ഞു.

ദുര്‍ബ്ബല വിഭാഗങ്ങളിലെയും ഗ്രാമങ്ങളിലെയും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തേണ്ടത് തുല്യത ഉറപ്പാക്കാന്‍ ആവശ്യമാണ്. വികസനത്തിലൂടെയും ശരിയായ വിദ്യാഭ്യാസത്തിലൂടെയുമുള്ള സ്ത്രീ ശാക്തീകരണം അവര്‍ക്ക് അനിവാര്യമാണ്.സ്ത്രീകള്‍ക്ക് മാന്യതയും തുല്യ അവകാശങ്ങളും നല്‍കാതെ മനുഷ്യാവകാശ ദിനാചരണം ആചരിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹംപറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു