Header 1 = sarovaram
Above Pot

ബാഹ്യ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഏകാദശി രണ്ട് ദിവസം നടത്തുന്നത് ആചാരലംഘനം : ക്ഷേത്രരക്ഷാസമിതി

ഗുരുവായൂർ : ബാഹ്യ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഗുരുവായൂർ ഏകാദശി മഹോത്സവം രണ്ട് ദിവസം നടത്തുന്നത് ശരിയല്ലെന്നും ആയത് കൂടുതൽ ആചാരലംഘനത്തിന് വഴിയൊരുക്കുമെന്നും ക്ഷേത്രരക്ഷാസമിതിഡിസംബർ 3ാം തിയതി 58 നാഴിക ഏകാദശി ഉള്ളതിനാലും ഡിസംബർ 4-ാം തിയതി സൂര്യോദയത്തിന് ശേഷം ഏകാദശി ഇല്ലാത്തതിനാലും ഏകാദശി 4ാം തിയതി ആചരിക്കുന്നത് ശരിയല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.

Astrologer

കൂടാതെ ഡിസംബർ 5ാം തിയതി ദ്വാദശി ആചരിക്കുമ്പോൾ അന്ന് പുലർച്ച 6 മണി വരെ മാത്രമെ ദ്വാദശി ഉള്ളൂ എന്നതും ദേവസ്വം കണക്കിലെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഡിസംബർ 4ാം തിയതി 5 മണി’ മുതൽ ദ്വാദശി ആരംഭിക്കുന്നതിനാൽ 4 ന് തന്നെ ദ്വാദശി ആചരിക്കാവുന്നതാണ് , 1928 ൽ ഇതേ സ്ഥിതി ഉണ്ടായിട്ടുള്ളതാണെന്നും അന്നും ഏകാദശി വരുന്ന ആദ്യ ദിവസമാണ് ഏകാദശിയായി ആചരിച്ചത് എന്നും യോഗം ചൂണ്ടികാണിച്ചു . നാലിന് ഏകാദശി നടക്കുമ്പോൾ ത്രയോദശി ഊട്ടും ആചാര ലംഘനമായി മാറും .

ഏകാദശി ഡിസംബർ 3 നും ദ്വാദശി ഡിസംബർ 4 നും ആചരിക്കണമെന്നും അനാവശ്യമായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കരുത് എന്ന് കാണിച്ച് ഗുരുവായൂർ ക്ഷേത്രരക്ഷാസമിതി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.

അതെ സമയം കലണ്ടർ അച്ചടിക്കുന്നവരുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ് ജ്യോതിഷികൾ രംഗത്ത് ഇറങ്ങിയതെന്ന ആരോപണവും ഉയരുന്നുണ്ട് . എല്ലാ മലയാള കലണ്ടറുകളിലും ഗുരുവായൂർ ഏകാദശി ഡിസംബർ നാലിന് എന്നാണ് അച്ചടിച്ചിട്ടുള്ളത് . മൂന്നിന് ഗുരുവായൂരിൽ ഏകാദശി ആഘോഷിച്ചാൽ തങ്ങളുടെ വിശ്വാസ്യതക്ക് കോട്ടം തട്ടും എന്ന് കണ്ടാണ് ഈ സംഘം ദേവസ്വത്തിനെ സമ്മർദ്ദത്തിലാക്കിയതത്രെ. മൂന്നിന് ഏകാദശി ആഘോഷിക്കുന്നതിനെതിരെ സമര കാഹളവുമായി ഒരു വിഭാഗം ജ്യോതിഷികളും രംഗത്ത് ഇറക്കിയിരുന്നു , ഇതിന് പുറമെ ദേവസ്വം മന്ത്രിയെയും സ്വാധീനിച്ചിരുന്നു .

പ്രശ്ന പരിഹാരത്തിനായി കൂടി ആലോചനകൾ നടത്തണം എന്ന് മന്ത്രി ദേവസ്വത്തിന് നിർദേശം നൽകിയതോടെ ദേവസ്വത്തിന് മുന്നിൽ വേറെ വഴിയില്ലാതെയായി . ക്ഷേത്ര ആചാര പ്രകാരം മൂന്നിനും ആചാര ലംഘകർക്കായി നാലിനും ഏകാദശി ആഘോഷിക്കാൻ തീരുമാനിച്ച്‌ അധികൃതർ തടിയൂരുകയായിരുന്നു . ഇത് ഒരു കീഴ് വഴക്കമാക്കിയാൽ ആചാര ലംഘനത്തിന് ഉള്ള തുടക്കം ആയി മാറുമോ എന്നാണ് ഭക്തർ ഭയപ്പെടുന്നത് . അഡ്വ കെ ബി മോഹൻദാസ് ദേവസ്വം ചെയർ മാൻ ആയിരുന്ന കാലത്താണ് ഈ വിവാദം ഉയർന്നത് എങ്കിൽ” എന്നാ പോയി കേസ് കൊടുക്ക്” എന്ന സിനിമ ഡയലോഗ് അടിച്ചു സമ്മർദ്ദക്കാരെ ഓടിച്ചു വിട്ടേനെ എന്നാണ് ഒരു വിഭാഗം ദേവസ്വം ജീവനക്കാർ പറയുന്നത്

Vadasheri Footer