Header 1 vadesheri (working)

ഏകാദശി വിളക്ക് വിളംബര നാമജപയാത്ര

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന ഏകാദശി വിളക്ക് വിളംബര നാമജപയാത്ര വൈകിട്ട് 4.15 ന് സത്രം ഗെയ്റ്റ് പരിസരത്ത് നിന്ന് ആരംഭിച്ചു. ഗുരുവായൂർ ദേവസ്വം പെൻഷൻകാരുടെ ഗുരുവയൂരപ്പൻ്റെ ചിത്രം വഹിച്ചു കൊണ്ടുള്ള നാമജപ ഘോഷയാത്ര ഗുരുവായൂർ മുരളിയുടെ നാഗസ്വര അകമ്പടിയോടെ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് കിഴക്കെ നടയിൽ ദീപസ്തംഭത്തിന് മുമ്പിൽ എത്തിയപ്പോൾ ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ബി.ഹരികൃഷ്ണമേനോൻ നിലവിളക്ക് തെളിയിച്ചു.

First Paragraph Rugmini Regency (working)


സി.വി.വിജയൻ, മാധവൻ പൈക്കാട് ,ശിവദാസ് മൂത്തേടത്ത്,ആർ.രാജഗോപാൽ. സി.പി.ശ്രീധരൻ,പി.എ.അശോക് കുമാർ എം.മോഹൻദാസ്, കെ.പി.കരുണാകരൻ, ബാലകൃഷ്ണൻ നായർ,കെ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
സന്ധ്യക്ക് പെൻഷനേഴ്സിൻ്റെ വകയായി ഓഫീസ് ഗണപതിക്ക് വിശേഷാൽ പൂജ, പുഷ്പാലങ്കാരം, ദീപകാഴ്ച,തെച്ചിയിൽ ഷൺമുഖനും സംഘത്തിൻ്റെ വിശേഷാൽ കേളിയും ഉണ്ടായിരുന്നു