ഏകാദശി, ഉദയാസ്തമന പൂജക്ക് മാറ്റമില്ല. ദ്വാദശി ദിനത്തിലും ദർശന സൗകര്യം
ഗുരുവായൂർ: ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിവാദ വിഷയമായ ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റിവെക്കാനുള്ള നീക്കം ദേവസ്വം ഉപേക്ഷിച്ചു ,തിങ്കളാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ ഇത് സംബന്ധിച്ച അജണ്ടയിൽ ഭരണ സമിതി തീരുമാനം എടുത്തില്ല ഇന്നത്തെ ഭരണ സമിതിയോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നു ചില ഭരണ സമിതി അംഗങ്ങൾ തന്നെ സൂചന നല്കയിരുന്നു . ക്ഷേത്രത്തിലെ ഓതിക്കന്മാരും കീഴ്ശാന്തിമാരും എതിർത്തിട്ടും തന്ത്രിയുടെ പിന്തുണയോടെ ഉദയാസ്തമന പൂജ നടപ്പാക്കാൻ നടത്തിയ നീക്കത്തിൽ നിന്നുമാണ് ദേവസ്വം ഒടുവിൽ പിന്മാറിയത്. .
ഇതിനായി ഭക്തരെ അറിയിക്കാതെ സ്വകര്യമായി ദേവഹിതം നടത്തി, ആ ദേവഹിതത്തിലും ഭക്തർ സംശയം പ്രകടിപ്പിച്ചിരുന്നു . ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നടക്കുന്ന ആചാരം മാറ്റിയാൽ , മറ്റു പല ആചാരങ്ങളും മാറ്റാൻ വേണ്ടിയുള്ള ആവശ്യം ഉയർന്നു വന്നേക്കാം എന്ന ഭയം കൂടിയാണ് പിന്മാറ്റത്തിന് ഹേതു വത്രെ . അനാവശ്യ വിവാദത്തിനു അവസരം ഉണ്ടാക്കരുതെന്ന് കോടതിയുടെ വാക്കാൽ നിർദേശവും ഉണ്ടായി എന്നറിയുന്നു . ഇതോടെ തന്ത്രിയുടെ അഭിപ്രായം മാത്രമല്ല ഗുരുവായൂർ ക്ഷേത്രത്തിൽ അന്തിമ വാക്ക് എന്ന നിലയിലേക്ക് ആണ് കാര്യങ്ങൾ എത്തുന്നത്
അതെ സമയം ഭക്തർക്ക് ഗുണകരമായ ഒരു തീരുമാനം ഇന്നത്തെ ഭരണ സമിതി എടുത്തിട്ടുണ്ട് സാധാരണ ദ്വാദശി ദിവസം രാവിലെ നട അടച്ചാൽ വൈകീട്ട് മാത്രമാണ് ദർശനം അനുവദിക്കുക . ഇത്തവണ രാവിലെ അടച്ചാൽ ശചീകരണം നടത്തി ഒരു മണിക്കൂറിനു ശേഷം തുറന്ന് ഉച്ചവരെ ദർശന സൗകര്യം നൽകും ഭഗവതി കെട്ടിലൂടെ അകത്ത് കടക്കുന്ന ഭക്തർക്ക് കൊടി മരത്തിന് മുന്നിൽ നിന്നും തൊഴാൻ കഴിയും . എന്നാൽ നാലമ്പലത്തിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല