Header 1 vadesheri (working)

ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിന് : ഹൈക്കോടതി.

Above Post Pazhidam (working)

കൊച്ചി : മസാലബോണ്ട് കേസിൽ ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിനെന്ന് ഹൈക്കോടതി. അന്വേഷണത്തിൽ ഇടപെടില്ലെന്നും ഇഡി സമൻസിന് കിഫ്ബി മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. മസാലബോണ്ട് നിയമപരമാണെന്നും ഇഡി ഭയപ്പെടുത്താൻ നോക്കേണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു.

First Paragraph Rugmini Regency (working)

മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെ.എം എബ്രഹാം നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഇഡി സമൻസിനെ എല്ലാവരും എന്തിനാണ് ഭയക്കുന്നതെന്ന് കോടതി ചോദിച്ചത്. പ്രാഥമിക വിവര ശേഖരണത്തിനാണ് രേഖകൾ ആവശ്യപ്പെട്ടത്. അതിനോട് പ്രതികരിക്കുകയല്ലെ വേണ്ടതെന്നും കോടതി ചോദിച്ചു. അന്വേഷണത്തിൽ കോടതി ഇടപെടില്ലെന്നും ഹൈക്കോടതി ആവർത്തിച്ചു.

Second Paragraph  Amabdi Hadicrafts (working)

എന്നാൽ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നൽകിയിട്ടും 6 തവണ സമൻസ് നൽകി ഇഡി. തുടർച്ചയായി വിളിപ്പിച്ച് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയാണെന്നും കിഫ്ബി സിഈഒ കോടതിയെ അറിയിച്ചു. എന്നാൽ 100 അധികം ഫെമ കേസ് ഇഡി അന്വേഷിക്കുന്നുണ്ടെന്നും കിഫ്ബി ഉദ്യോഗസ്ഥർ മാത്രമാണ് സഹകരിക്കാത്തതെന്നും ഇഡി വിശദീകരിച്ചു. ഇതിനിടെ ഇന്നലെ പുറത്ത് വിട്ട കിഫ്ബി ബോ‍ഡ് മിനുട്സ് രഹസ്യരേഖയല്ലെന്നും താൻ മസാലബോണ്ടിന്‍റെ ആവശ്യകതയെക്കുറിച്ച് യോഗത്തിൽ സംസാരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. എന്നാൽ ഇതിൽ നിയമലംഘനമെന്തെന്ന് ഇഡി പറയുന്നില്ലെന്ന് ഐസക് ആവർത്തിച്ചു. മസാലബോണ്ട് കേസിൽ ഇഡി സമൻസിന് മറുപടി നൽകാൻ കിഫ്ബിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജി ഫിബ്രവരി ഒന്നിന് വീണ്ടും കോടതി പരിഗണിക്കും