Header 1 = sarovaram
Above Pot

ഡി വൈ എസ് പി ഹരികുമാറിന്റെ മരണം , പൊലീസിനും സര്‍ക്കാറിനുമെതിരെ വിന്‍സെന്‍റ് എംഎല്‍എ.

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ വിന്‍സെന്‍റ് എംഎല്‍എ. ഒമ്പത് ദിവസമായി പ്രതി എവിടെയാണെന്ന് അറിഞ്ഞിട്ടും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതാണ് അയാളുടെ മരണത്തിലേക്ക് നയിച്ചത്. അന്വേഷണ സംഘങ്ങളെ മാറ്റി അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമമുണ്ടായി. സാക്ഷികളെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രതിയായ ഡിവൈഎസ്പിയെ സംരക്ഷിക്കാന്‍ ശ്രമമുണ്ടായി എന്നതാണ്. അതുകൊണ്ട് തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് തന്നെയാണ് ഹരികുമാറിന്‍റെ മരണത്തില്‍ ഉത്തരവാദിത്തമെന്നും എംഎല്‍എ പറഞ്ഞു.

അയൽവാസിയായ മാനസിക അസ്വാസ്ഥ്യ ത്തിന് ചികിത്സയിൽ കഴിയുന്ന 51 കാരിയുടെ പരാതിയിൽ വിൻസെന്റ് എം എൽ എ യെ അറസ്റ്റ് ചെയ്ത് ജയിലാക്കാൻ നേതൃത്വം കൊടുത്തത് ആത്മഹത്യാ ചെയ്ത ഡി വൈ എസ് പി ഹരികുമാർ ആയിരുന്നു .സ്ത്രീയുടെ പരാതിയിൽ ഒരു അന്വേഷണം പോലും നടത്താതെ പ്രാദേശിക സി പി എമ്മിനെ പ്രീണിപ്പിക്കാൻ വേണ്ടി യാണ് വിൻസെന്റ് എം എൽ എ യെ 90 ദിവസം ജയിലിൽ ഇട്ടത്എന്ന് പരാതി ഉയർന്നിരുന്നു . എം എൽ എ ക്കെതിരെ യുള്ള പരാതി വ്യാജമാണെന്നും മാനസിക സമ്മർദ്ധ ത്തിന് ചികിത്സയിൽ ഉള്ള ആളാണെന്നും കാണിച്ചു സ്ത്രീയുടെ ബന്ധുക്കൾ തന്നെ അന്ന് രംഗത്ത് വന്നെങ്കിലും പോലീസ് അത് ശ്രദ്ധിച്ചില്ല .

Astrologer

ഡിവൈഎസ്പി ഹരികുമാറിനെ ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് സംശയം. ഇയാള്‍ കര്‍ണാടകത്തില്‍ ആയിരുന്നുവെന്നാണ് പൊലീസിനുണ്ടായിരുന്ന സൂചന. നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Vadasheri Footer