Above Pot

ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ, ദക്ഷിണയായി ലഭിച്ചത് 14.61ലക്ഷം

ഗുരുവായൂർ : ഏകാദശി വ്രത പൂർണതയ്ക്കായി ഭക്തർ
ദ്വാദശിപ്പണം സമർപ്പിച്ചു.ശുകപുരം ,
പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ചു .ഭക്തർക്ക് അനുഗ്രഹമേകി. ദേവസ്വം ചെയർ മാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ദ്വാദശിപ്പണ സമർപ്പണത്തിൽ പങ്കെടുത്തു.
14,61,572രൂപ ദക്ഷിണയായി ലഭിച്ചു.

First Paragraph  728-90

ദ്വാദശിപ്പണം നാലായി ഭാഗിച്ച് ഒരു ഭാഗമായ 3,65,393 രൂപ ദേവസ്വത്തിനും ബാക്കി മൂന്നു ഭാഗവും മൂന്നു ഗ്രാമങ്ങൾക്കുമുള്ളതാണ്.
ശുകപുരം ഗ്രാമത്തിൽ നിന്നു പുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് ശ്രീകണ്ഠൻ സോമയാജിപ്പാട് പെരുവനം ഗ്രാമത്തിൽ നിന്നും പെരുമ്പടപ്പ് വൈദികൻ ഹൃഷികേശൻ സോമയാജിപ്പാട്, ആരൂർ വാസുദേവൻ അടിത്തിരുപ്പാട് ഇരിഞ്ഞാലക്കുട ഗ്രാമത്തിലെ നടുവിൽ പഴേടത്ത് നീലകണ്ഠൻ അടിത്തിരുപ്പാട് എന്നിവരാണ് ദക്ഷിണ സ്വീകരിച്ചത്..

Second Paragraph (saravana bhavan


എകാദശിവ്രത പൂർണതയോടെ ദ്വാദശി ഊട്ടിലും പങ്കെടുത്തായിരുന്നു ഭക്തരുടെ മടക്കം. നാളെ ത്രയോദശിയാണ് .ഗുരുവായൂർ എകാദശിയുടെ സമാപനം ത്രയോദശി ദിനത്തോടെയാണ്. പതിവ് പൂജകൾക്കു പുറമെ ത്രയോദശി വിഭവങ്ങളടങ്ങിയ പ്രസാദ ഊട്ടോടെ 2024 ലെ ഏകാദശി ഉൽസവം പൂർണമാകും.