വളർത്തു നായ്ക്കളുടെ കാവലിൽ മദ്യ വിൽപന ,കർഷക അവാർഡ് ജേതാവ് അറസ്റ്റിൽ
ചാവക്കാട്: വളർത്തു നായ്ക്കളുടെ കാവലിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യ വിൽപന നടത്തിയിരുന്ന ആൾ അറസ്റ്റിൽ . പൊലീസ് പരിശോധന തടയാന്‍ വളര്ത്തു നായക്കള്‍ കാവലിന് നിര്ത്തി മദ്യ വിൽപന നടത്തിയിരുന്നകർഷക അവാര്ഡ് ജേതാവ് കൂടിയായ ഇരിങ്ങപ്പുറം വാഴപ്പിള്ളിവീട്ടില്‍ ജോയ് (51) ആണ് ചാവക്കാട് എക്‌സൈസ്് സംഘത്തിന്റെ പിടിയിലായത് .
നിരവധി തവണ മികച്ച കര്ഷികനുള്ള പുരസ്‌ക്കാരം ലഭിച്ച ആളാണ് ജോയ്.
ഡ്രൈഡേ ദിവസമായ തിങ്കളാഴ്ച സക്കൂട്ടറില്‍ മദ്യവില്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്.
ജോയിയുടെ സക്കൂട്ടറില്‍ നിന്നും അഞ്ചരി ലിറ്റര്‍ മദ്യംകണ്ടെടുത്തു. ജോയിയുടെ മദ്യവില്പന സംമ്പന്ധിച്ച് പരാതികള്‍ ഉയര്ന്നി രുന്നു വെങ്കിലും വീട്ടിലെത്തി പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല. എക്‌സൈസ് സംഘം പരിശോധനക്കെത്തുമ്പോള്‍ വളര്ത്തു നായക്ക ളെ അഴിച്ചുവിട്ട് ഉദ്ധ്യോഗസ്ഥരെ ഭയപ്പെടുത്തി ഓടിക്കുകയാണ് പതിവ്. ഇതിനായി വിവധ ഇനത്തിലുള്ള നായക്കളെ വീട്ടില്‍ വളര്ത്തി യിരു ന്നു. മേഖലയിലെ പ്രമുഖ ഭൂവുടമ കൂടിയാണ് ഇയാള്‍. ബിവറേജില്‍ നിന്നും മദ്യം വാങ്ങി ഇവ പ്രത്യേക അറകളുള്ള സക്കൂട്ടറില്‍ സൂക്ഷിച്ച് അമിത വിലയ്ക്ക് വില്പന നടത്തുകയാണ് പതിവ്. പ്രദേശവാസികളായ തൊഴിലാളികളും, അന്യ സംസ്ഥാനക്കാരുമാണ് കൂടുതല്‍ ഇടപാടുകാര്‍. വീട്ടിലും മദ്യം സൂക്ഷിച്ചുവെച്ച് വില്പന നടത്തുന്നുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
എക്‌സൈസ് ഇന്സ്പടക്ടര്‍ കെ.വി ബാബു വിന്റെ നേതൃത്വത്തില്‍,പ്രിവന്റീവ് ഓഫീസര്മാസരായ പി.എ ഹരിദാസ്, ടി ക സെുരേഷ്‌കുമാര്‍, സി ഇ ഒ മാരായ എം എസ് സുധീര്കുഎമാര്‍ ,ജയ്‌സണ്‍ പി ദേവസ്സി, മിക്കിജോണ്‍, ഗീര്‍,ഷേജലാല്‍. എ ജോസഫ്, രജ്ഞിത്ത്. നൗഷാദ് മോന്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .