Header 1 vadesheri (working)

ദൃശ്യ ഗുരുവായൂരിന്റെ കുടുംബ സംഗമം

Above Post Pazhidam (working)

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ കുടുംബ സംഗമം നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കവിയും മാതൃഭൂമി ആഴ്ചപതിപ്പ് എഡിറ്ററുമായിരുന്ന പ്രൊഫ കെ വി രാമകൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ നഗരസഭ ചെയർമാൻ പ്രൊഫ കെ വി രാമകൃഷ്ണനെ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.

First Paragraph Rugmini Regency (working)

പ്രശസ്ത നാദസ്വര വിദ്വാൻ ഗുരുവായൂർ മുരളിയെ പ്രൊഫ കെ വി രാമകൃഷ്ണൻ മൊമൻ്റൊയും പൊന്നാടയും നൽകി ആദരിച്ചു. വിദ്യാഭ്യാസ കലാ കായിക മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കുടുംബാംഗങ്ങളെ കുടുംബ സംഗമത്തിൽ ഉപഹാരം നൽകി അനു മോദിച്ചു.

തുടർന്ന് ഗ്രാൻ്റ് മ്യൂസിക്കൽസ് തൃശൂരിൻ്റെ സഹായത്തോടെ ദൃശ്യ കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഗാനമേള ഉണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

സെക്രട്ടറി ആർ രവികുമാർ, വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ട്രഷറർ വി പി ആനന്ദൻ, വി.പി ഉണ്ണികൃഷ്ണൻ, എം ശശികുമാർ, പി ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.