Post Header (woking) vadesheri

കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : വില്പനയ്ക്കായി എത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ ചാവക്കാട് ഒരുമനയൂർ തൈക്കടവ് സ്വദേശിയായ ശ്രീജേഷ് (25) നീയാണ് ചാവക്കാട് പോലീസ് പിടികൂടിയത്.

Ambiswami restaurant

. ചാവക്കാട് സബ് ഇൻസ്പെക്ടറായ സജിത്ത്മോനും സംഘവും പട്രോളിങ്ങ് നടത്തുന്നതിനിടയിൽ മുത്തമ്മാവ് കാരേക്കടവ് ഇരുമ്പുപാലത്തിനടുത്ത് നിന്നിരുന്ന പ്രതിയെ സംശയാസ്പദമായി പിടികൂടുകയായിരുന്നു.

246 ഗ്രാം കഞ്ചാവും 40 ഗ്രാം ഹാഷിഷ് ഓയിലുമാണ് പ്രതിയിൽ പിടികൂടിയത്. കഞ്ചാവ് തൂക്കികൊടുക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്സും പ്രതിയിൽ നിന്നും കണ്ടെടുത്തു. . പ്രതിക്ക് സമാനരീതിയിലുള്ള രണ്ട് കേസുകൾ ചാവക്കാട് സ്റ്റേഷനിൽ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Second Paragraph  Rugmini (working)

അന്വേഷണ സംഘത്തിൽ എസ് ഐ സജിത്ത് മോൻ,എസ് ഐ അബ്ദുൽ ബാസിത്, എഎസ് ഐ അൻവർ സാദത്ത്,സിപിഒ മാരായ നിഖിൽ അമർ അബ്ദുൽ മജീദ്, രജിത്, ശിവ പ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.