Post Header (woking) vadesheri

മാരക മയക്കു മരുന്നുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പിടിയിൽ.

Above Post Pazhidam (working)

തൃശൂർ : മാരക മയക്കു മരുന്നുമായി തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർ പോലീസിന്റെ പിടിയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജൻ കോഴിക്കോട് സ്വദേശി അക്വിൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളെ പോലീസ് നിരീക്ഷിച്ചിരുന്നത്.

Ambiswami restaurant

Second Paragraph  Rugmini (working)

മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് അക്വിലെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്വിലിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാൾക്ക് പുറമേ മറ്റ് പല ഡോക്ടർമാരും മയക്ക് മരുന്നു ഉപയോഗിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചയോടെ നടത്തിയ റെയ്ഡിലാണ് അക്വിൽ പിടിയിലായത്.

Third paragraph

ഇയാളിൽ നിന്ന് 2.4 ഗ്രാം എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും റെയ്ഡിൽ കണ്ടെത്തി. പതിനഞ്ച് ദിവസം മാത്രമാണ് ഹൗസ് സർജൻസി പൂർത്തിയാക്കാൻ ഉണ്ടായിരുന്നത്