ഡോക്ടർ കെ കെ ​ഗീതാകുമാരി കാലടി സർവകലാശാല വിസി

Above Post Pazhidam (working)

തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലക്ക് പുതിയ വിസി. പുതിയ വിസിയായി ഡോക്ടർ കെ കെ ​ഗീതാകുമാരിക്ക് ചുമതല നൽകി ​ഗവർണർ ഉത്തരവിറക്കി. നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. യുജിസി യോഗ്യത ഇല്ലാത്തതിന്‍റെ പേരിലാണ്‌ കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്.

Poonthanam

Vasudev Inn

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ.എം.കെ.ജയരാജിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിസി സ്ഥാനത്ത് നിന്നും എം.കെ.ജയരാജിനെ പുറത്താക്കിയ ചാൻസിലറുടെ ഉത്തരവ് മറ്റൊരു ഉത്തരവ് വരുന്നത് വരെ സ്റ്റേ ചെയ്തു. എന്നാൽ കാലടി സംസ്കൃത സർവകലാശാലാ വിസി ഡോ. എം.വി.നാരായണന്റെ ആവശ്യം കോടതി തള്ളി.

First Paragraph Jitesh panikar (working)

യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് കാലിക്കറ്റ്, സംസ്കൃത സർവ്വകലാശാല വിസിമാരുടെ നിയമനം എന്ന് ചൂണ്ടികാട്ടിയാണ് രണ്ട് വിസിമാരെയും ചാന്‍സലറായ ഗവർണർ പുറത്താക്കിയത്. കാലിക്കറ്റിൽ വിസി പരിഗണനയ്ക്ക് 3 പേരുകൾ നിർദ്ദേശിച്ചെങ്കിലും സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതായിരുന്നു ഡോ. ജയരാജിന്റെ പുറത്താക്കലിലേക്ക് നയിച്ചത്. ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ പുറത്താക്കൽ ഉത്തരവിൽ വ്യക്തമാക്കി.

Rugmani 700-200

എന്നാൽ അന്നത്തെ ചീഫ് സെക്രട്ടറി കാലിക്കറ്റ് വിസിയുടെ താത്‌കാലിക ചുമതല വഹിച്ചിട്ടുണ്ടെന്നും, അക്കാദമിക് വിദഗ്ധനാണെന്നുമായിരുന്നു എംകെ ജയരാജ് ഹൈക്കോടതിയെ അറിയിച്ചത്. ഈ വാദം പരിഗണിച്ചാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാലിക്കറ്റ് വിസിയെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തത്. ചീഫ് സെക്രട്ടറിയക്ക് സർച്ച് കമ്മിറ്റി അംഗമാകാനുള്ള യോഗ്യതിയിൽ പിന്നീട് വാദം കേൾക്കും.

അതേസമയം വിസി പദവിയിലേക്ക് സെർച്ച് കമ്മിറ്റി ഒരൊറ്റ പേര് മാത്രം നിർദ്ദേശിച്ചതാണ് കാലടി സംസ്കൃത വിസി എം.വി.നാരായണന്‍റെ പുറത്താക്കാൻ കാരണം. വിസി സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഏറ്റവും യോഗ്യനായ വ്യക്തിയെന്ന നിലയിലാണ് സെർച്ച് കമ്മിറ്റി തന്‍റെ പേരുമാത്രം ശുപാർശ ചെയ്തത് എന്നായിരുന്നു എം.വി.നാരായണന്‍റെ വാദം.

എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്ന ചാൻ‍സലറുടെയും യുജിസിയുടെയും വാദങ്ങൾ‍ ശരിവച്ചുകൊണ്ടാണ് നടപടി സ്റ്റേ ചെയ്യാൻ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വിസമ്മതിച്ചത്. സാങ്കേതിക സർവകലാശാലാ വിസി ഡോ.രാജശ്രീയെ പുറത്താക്കിയ നടപടി ശരിവച്ച സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു സംസ്ഥാനത്തെ മറ്റ് വിസിമാരെ പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയത്