Post Header (woking) vadesheri

ഡോ. ജയന്തി അത്തിക്കലിന് വിമൻ ഓഫ് ഇയർ അവാർഡ്.

Above Post Pazhidam (working)

ഗുരുവായൂർ: ഡോ. ജയന്തി അത്തിക്കലിന് ഉത്തർപ്രദേശിലെ മലയാളി അസോസിയേഷൻ *വിമൻ ഓഫ് ഇയർ – 2025 അവാർഡിന് തെരഞ്ഞെടുത്തു. ലോക വനിത ദിനത്തിൽ ബന്ധപ്പെട്ട മലയാളി അസോസിയേഷൻ ഭാരവാഹികൾ(AIMA UP state) അവാർഡ് കൈമാറുന്നതാണ്. ഔഷധ സസ്യ ഗവേഷണ രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കാണ് ഈ അവാർഡ് ഇപ്രാവശ്യം നൽകിയത്.

Ambiswami restaurant

ഗാസിയാബാദിലുള്ള ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ഫാർമകോപ്പിയ കമ്മീഷൻ ഫോർ ഇൻഡ്യൻ മെഡിസിൻ & ഹോമിയോപ്പതി എന്ന സ്ഥാപനത്തിലെ ഫാർമക്കോഗ്നസി വിഭാഗത്തിലെ പ്രിൻസിപ്പൽ സൈന്റിഫിക് ഓഫീസറാണ് ഡോ.ജയന്തി. ഇരുപത് വർഷത്തോളം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ സീനിയർ സൈന്റിസ്റ്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുരുവായൂർ അത്തിക്കൽ കുടുംബാംഗമാണ് ഡോ. ജയന്തി. അദ്ധ്യാപകനായ വിദ്യാധരൻ പെരുനെല്ലിയാണ് ഭർത്താവ്.

Second Paragraph  Rugmini (working)