ദേശീയ ആയുർവേദ പ്രബന്ധ മത്സരത്തിൽ  ഡോ. അഞ്ജന എസ് ഗോകുലിന് ഒന്നാം സ്ഥാനം

Above Post Pazhidam (working)

അഹമ്മദാബാദ് : ഗുജറാത്ത് പാരുൾ യൂണിവേഴ്സിറ്റിയിൽ 10-ാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് നടന്ന ദേശീയ ആയുർവേദ പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡോ. അഞ്ജന എസ് ഗോകുൽ.
നേത്രചികിത്സയിൽ ഉന്നത പഠനം നടത്തുന്ന അഞ്ജന ഗോകുൽ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള 27 മത്സരാർത്ഥികളെ പിന്തള്ളിയാണ് സമ്മാനാർഹയായത്.

First Paragraph Rugmini Regency (working)

തിരുവല്ല സുദർശനം ആയുർവേദ ഐഹോസ്പിറ്റൽ & പഞ്ചകർമ്മ സെൻ്റർ ചീഫ് ഫിസിഷ്യൻ ഡോ. ബി. ജി ഗോകുലൻ്റെയും ശാന്തി ഗോകുലിൻ്റെയും മകളാണ്.
ഭർത്താവ് ഡോ. എം എസ് ഹരിശങ്കർ (എംഡി ) പാരുൾ ആയുർവേദ കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ ആണ്.
പാരുൾ സർവ്വകാലാശാല ആയുർവേദ വിഭാഗം ഡീൻ ഡോ. ഹേമന്ത് തോഷിക്കാനെ അവാർഡ് സമ്മാനിച്ചു.


“ബയോ – ഹാക്കിങ് ഇൻ ഹൂമൻ” – എന്ന നൂതന പ്രതിരോധ / ചികിത്സാ സങ്കേതം പണ്ടു മുതൽ തന്നെ ആയുർവേദത്തിൽ വിശദമായി പ്രതിപാദിച്ചിരുന്നത് സമർത്ഥിക്കുന്നതാണ് ഡോ. അഞ്ജന ഗോകുലിനെ അവാർഡിനർഹമാക്കിയത്.
രോഗകാരണങ്ങളെ മുൻകൂട്ടി കണ്ടെത്തി രോഗിക്ക് സ്വയം പ്രതിരോധിക്കുവാൻ ഉതകുന്ന നിരവധി ദിനചര്യകളും വീട്ടു ചികിത്സകളും വിശദീകരിക്കുന്നു ബയോ ഹാക്കിങ്ങിൽ.

Second Paragraph  Amabdi Hadicrafts (working)