Post Header (woking) vadesheri

സി.ഡി.എസ് സ്ഥാപകൻ ഡോ.എ. അയ്യപ്പൻ അനുസ്മരണം ജൂൺ 28 ന്

Above Post Pazhidam (working)

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ: നാടിന്റെ അഭിമാനമായ പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ഡോ. എ. അയ്യപ്പനെ അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 28 തീയതി മരുതയൂരിലെ ജന്മഗൃഹത്തിൽ വച്ച്
അനുസ്മരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം ഡോ.എ. അയ്യപ്പൻ ഫൗണ്ടേഷൻ രൂപീകരണവും നടക്കും

Third paragraph

പാവറട്ടിയിൽ 1905 ഫെബ്രുവരി അഞ്ചിനാണ് അയിനിപ്പുള്ളി അയ്യപ്പൻ ജനിച്ചത്.ആറാം വയസ്സിൽ മരുതയൂർ പ്രൈമറി സ്കൂളിൽ ചേർന്ന അയ്യപ്പൻ തുടർന്ന് പാവറട്ടിയിലെ സെന്റ് ജോസഫ്സ് ഹൈസ്കൂളിലും പഠിച്ചു.ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ബ്രിട്ടീഷ് നരവംശശാസ്ത്ര പാരമ്പര്യത്തിന്റെ കുലപതികളായ ബ്രോണിസ് ലോ മലിനോവ്സ്കിയുടെയും റെയ്മണ്ട് ഫിർത്തിന്റെയും വിദ്യാർത്ഥിയായിരുന്നു അയ്യപ്പൻ.

മദ്രാസ് നരവംശശാസ്ത്ര ബോർഡ് ചെയർമാൻ, മദ്രാസ് ഗവൺമെന്റ് മ്യൂസിയത്തിന്റെ ആദ്യ ഇന്ത്യൻ ഡയറക്ടർ, ഒറീസ്സയിലെ ഉത്കൽ സർവകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം മേധാവി, പ്ലാനിംഗ് കമ്മീഷന്റെ റിസർച്ച് പ്രോഗ്രാംസ് കമ്മിറ്റി അംഗം തുടങ്ങി പല താക്കോൽ സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടനിലെ റോയൽ ആന്ത്രോപോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഫെലോ ആയിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ(സി.ഡി.എസ്) സ്ഥാപകനും ആദ്യത്തെ ചെയർമാനും കൂടിയാണ്. അക്കാഡമിക് മേഖലയിലും ഭരണരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത്രയേറെ ശ്രദ്ധനേടിയ മലയാളികൾ ചുരുക്കമാണ്. 1988 ജൂൺ 28 ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
.