Header 1 vadesheri (working)

ജില്ലാ ആസൂത്രണ സമിതി യോഗം പദ്ധതി രേഖകൾ അംഗീകരിച്ചു

Above Post Pazhidam (working)

തൃശൂർ : ജില്ലാ ആസൂത്രണ സമിതി നിർദ്ദേശമനുസരിച്ച് ഈ സാമ്പത്തിക വർഷം മുഴുവൻ അവശ്യപദ്ധതികൾക്കും വിഹിതം നീക്കി വച്ച എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികൾക്ക് ആസൂത്രണസമിതി അംഗീകാരം നൽകി. എബിസി പദ്ധതിയുൾപ്പെടെയുളള സംയുക്ത പദ്ധതികൾക്ക് വിഹിതം നീക്കി വെക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ ജൂൺ 17 ന് ചേരുന്ന ആസൂത്രണസമിതി പരിശോധിക്കും. അതിന് മുമ്പ് വകയിരുത്താനുളള വിഹിതങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികൾക്ക് ജില്ലാ ആസൂത്രണസമിതി ചെയ്‌പേഴ്‌സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർദ്ദേശം നൽകി.

First Paragraph Rugmini Regency (working)

ചാവക്കാട് നഗരസഭ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 809 കോടി രൂപ വകയിരുത്തിയ 581 പ്രോജക്ടുകൾക്കും ഇത് വഴി സൃഷ്ടിക്കപ്പെടുന്ന 222414 തൊഴിൽ ദിനങ്ങളുടെ ആക്ഷൻ പ്ലാനും, ലേബർ ബജറ്റും സമിതി അംഗീകരിച്ചു. കുന്നംകുളം നഗരസഭ 2017-18 ൽ പൂർത്തിയാക്കാത്ത 112 പദ്ധതികളും 2018-19 ൽ പൂർത്തിയാക്കാത്ത 269 പദ്ധതികളും ഉൾപ്പെടെ 381 പദ്ധതികൾ വഴി സൃഷ്ടിക്കപ്പെടുന്ന 57604 തൊഴിൽദിനങ്ങൾ ഈ വർഷം സ്പിൽ ഓവർ പദ്ധതികളായി തുടരാൻ തയ്യാറാക്കിയ ലേബർ ബജറ്റും ആക്ഷൻ പ്ലാനും ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വേലൂർ ഗ്രാമപഞ്ചായത്തിലെ നീർത്തടപ്രവർത്തനങ്ങളും സമിതി അംഗീകരിച്ചു.

സംയുക്ത പദ്ധതിയായ എനിമൽ ബർത്ത് കൺട്രോൾ അഥവാ എബിസി പദ്ധതിയിലൂടെ ജനുവരി മുതൽ മാർച്ച് വരെ 1581 നായകളെ വന്ധ്യംകരിച്ചതായി പദ്ധതിയുടെ ചുമതല വഹിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജ്യോതിഷ്‌കുമാർ സമിതിയെ അറിയിച്ചു. പദ്ധതി നിർവ്വഹണം കുടുംബശ്രീ ഏറ്റെടുത്ത് മുതലുളള കണക്കാണിത്. ജില്ലയിലെ എബിസി സെന്ററുകളായ ചാവക്കാട് 529, വെളളാങ്കല്ലൂർ 220, മാള 140, ചാലക്കുടി 231, മുണ്ടത്തിക്കോട് 461 എന്നിങ്ങനെയാണ് നായകളെ വന്ധ്യംകരിച്ചത്. ആസൂത്രണസമിതി യോഗത്തിൽ ജില്ലാ കളക്ടർ ടി വി അനുപമ, പ്ലാനിങ് ഓഫീസർ ടി ആർ മായ എന്നിവർ സംബന്ധിച്ചു.

Second Paragraph  Amabdi Hadicrafts (working)