Above Pot

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം, എൻ എസ് എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു

മാവേലിക്കര•എന്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് യൂണിയന്‍ ഓഫീസില്‍ സ്വീകരണം ഒരുക്കിയ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം ഒരുക്കിയ എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയനാണ് എന്‍.എസ്.എസ് സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടത്.

First Paragraph  728-90

15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികെയുള്ള അംഗംങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ രാജിവച്ചതോടെ കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ച്‌ അഞ്ചംഗ ആഡ് ഹാക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
യു.ഡി.എഫിനും ബി.ജെ.പിയ്ക്കും അനുകൂലമായി നിലപാട് സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം തള്ളിയതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവും താലൂക്ക് യൂണിയന്‍ കമ്മിറ്റി ചെവിക്കൊണ്ടിരുന്നില്ല.

Second Paragraph (saravana bhavan