Post Header (woking) vadesheri

വൃത്തി ഹീനം നഗര സഭ കണ്ടില്ലെന്ന്‍ നടിച്ചെങ്കിലും ആര്യാസ് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് അടപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍ : വൃത്തി ഹീനമായ ചുറ്റുപാടില്‍ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് നഗര സഭ കണ്ടിലെന്ന്‍ നടിച്ചെങ്കിലും , ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ എത്തി അടപ്പിച്ചു .ഗുരുവായൂര്‍ കിഴക്കേ നടയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്യാസ് ഹോട്ടലാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനയെ തുടര്‍ന്ന്‍ അടച്ചുപൂട്ടിയത് .

Ambiswami restaurant

zumba adv

അമൃത് പദ്ധതിയുടെ കാന നിര്‍മാണം നടത്തിയപ്പോള്‍ ഹോട്ടലില്‍ നിന്നും മലിന ജലം ഒഴുക്കി വിടാനുള്ള സൗകര്യം നഷ്ടപ്പെട്ടിരുന്നു ,മറ്റുള്ള ഹോട്ടലുകള്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയെങ്കിലും ആര്യാസ് ഹോട്ടല്‍ അതിന് തയ്യാറായില്ലത്രേ . മലിന ജലം ഹോട്ടലിന് പിറകില്‍ തന്നെ കെട്ടി നിറുത്തി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു . അടുക്കള യില്‍ തന്നെയാണ് മാലിന്യവും സൂക്ഷിച്ചിരുന്നത് .ഹോട്ടല്‍ പ്രവര്‍ത്തിക്കുന അവസ്ഥ കണ്ട് പരിശോധനക്ക് എത്തിയ ഉധ്യോഗസ്തര്‍ ഞെട്ടി പോയത്രെ , അത്ര മോശം അവസ്ഥയിലായിരുന്നു ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് .

Second Paragraph  Rugmini (working)

aryas waste new

പേരുള്ള ഹോട്ടലയതിനാല്‍ മറ്റുള്ള ഹോട്ടലിനേക്കാള്‍ അധിക തുകയാണ് ഇവിടെ ഈടാക്കിയിരുന്നത്
നഗര സഭയിലെ ചില ഉന്നതര്‍ പല കാര്യത്തിനും ഇവരെ ആശ്രയിക്കുന്നത് കൊണ്ടാണ് നഗര സഭ ആരോഗ്യ വിഭാഗം ഇവിടുത്തെ ക്രമക്കേട് കണ്ടില്ല എന്ന് നടിച്ചതെന്ന് പറയുന്നു . നഗര സഭയുടെ മൂക്കിന് താഴെയുള്ള ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് എത്തി അടപ്പിച്ചതില്‍ നഗര സഭ ആരോഗ്യ വിഭാഗത്തിന് ഉണ്ടാക്കിയ ക്ഷീണം ചില്ലറയല്ല .

Third paragraph