Post Header (woking) vadesheri

ധർമ്മ ചിന്താ സദസ്സ് ഉത്ഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ധർമ്മരക്ഷ, രാഷ്ട്രരക്ഷ ,ഗോരക്ഷ എന്നിവ ഓരോ മനുഷ്യൻ്റെയും കർത്തവ്യമാണെന്ന് പഞ്ചദശനാമി ആവാഹൻ അഖാഡ മഹാമണ്ഡലേശ്വർ ഡോ. സ്വാമി പ്രഭാകരാനന്ദ സരസ്വതി പ്രസ്താവിച്ചു.
ഗുരുവായുർ ഷിർദ്ദി സായി മന്ദിരത്തിൽ ഭാഗവത ധർമ്മസൂയത്തിൽ ‘ധർമ്മ ചിന്താ സദസ്സ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant


മനുഷ്യൻ തൻ്റെ ധർമ്മം അനുഷ്ഠിക്കുമ്പോൾ മാത്രമാണ് ജീവിതം മൂല്യമുള്ളതാക്കുന്നത് അദ്ദേഹം കൂട്ടി ചേർത്തു.
സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു.
വിശ്വകർമ്മ കുല പീഠാധീശ്വർ ദണ്ഡി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മുഖ്യാതിഥിയായി. സ്വാമി രാമപ്രസാദാനന്ദ സരസ്വതി , യജ്ഞാചാര്യൻ വിജു ഗോപാല കൃഷ്ണൻ, അരുൺ .സി.നമ്പ്യാർ, സതീഷ് ഗുരുവായൂർ എന്നിവർ സംസാരിച്ചു.


തുടർന്ന് മണലൂർ ഗോപിനാഥിൻ്റെ കിരാതം ഓട്ടൻതുള്ളലും അരങ്ങേറി.
ബമ്പിൽ നാഥ് ,കലാമണ്ഡലം ജിനേഷ് എന്നിവർ പിൻ പാട്ടിലും
കലാമണ്ഡലം കൃഷ്ണപ്രസാദ് മൃദംഗത്തിലും പക്കമേളം ഒരുക്കി.

Second Paragraph  Rugmini (working)

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ധർമ്മ ചിന്താ സദസ്സിൽ ശങ്കു.ടി. ദാസ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് പഴുവിൽ ഗോകുലം സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗോകുലം ഭജൻ സിന്റെ നൃത്ത ശില്പം അരങ്ങേറും.