സംസഥാന ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ച് ഗുരുവായൂർ ദേവസ്വം

Above article- 1

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ സംസ്ഥാന ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറിയ ഉദ്ദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചു ഗുരുവായൂർ ദേവസ്വം . കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിന് എത്തിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്കും കുടുംബത്തിനുമാ ണ് മോശപ്പെട്ട അനുഭവം ദേവസ്വം ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായത് . ചീഫ് സെക്രട്ടറിയും ഭാര്യയും ദേവസ്വത്തിന്റെ അതിഥിയായാണ് ക്ഷേത്ര ദർശനത്തിന് എത്തിയത് . ഇവരുടെ കൂടെ എറണാകുളം കലക്ടറും ഉണ്ടായിരുന്നു . ശ്രീവൽസം ഗസ്റ്റ് ഹൗ സിൽ ആണ് ഇവർ തങ്ങിയത് . ഇവർക്ക് നൽകിയ ഭക്ഷണം തീരെ നിലവാരം കുറഞ്ഞതായിരുന്നുവത്രെ ,ഇതിനെ തുടർന്ന് ഇവർ ഭക്ഷണം കഴിക്കാതെയാണ് മടങ്ങിയെതെന്നാണ് പുറത്ത് വരുന്ന വിവരം മടങ്ങുന്നതിനു മുൻപ് അഡ്മിനിസ്ട്രേറ്ററെ വിളിച്ചു വരുത്തി ശകാരിച്ച ശേഷമാണ് ചീഫ് സെക്രട്ടറി മടങ്ങിയതത്രെ . ശ്രീവൽസം ഗസ്റ്റ് ഹൗസിൽ എത്തുന്ന അതിഥികളുടെ പരിചരണ ഉത്തരവാദിത്വം നിർവഹിക്കേണ്ട പാഞ്ച ജന്യം ഗസ്റ്റ് ഹൗസ് മാനേജർ എ കെ രാധാകൃഷ്ണൻ ജോലിയിൽ വീഴ്ച വരുത്തിയതായി കണ്ടാണ് ദേവസ്വം വിശദീകരണം ചോദിച്ചത് . മന്ത്രി പത്നിക്ക് പച്ച പരവതാനി വിരിച്ച സ്ഥലത്താണ് ചീഫ് സെക്രട്ടറി പോലുള്ള ഉന്നത ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുന്നത് . സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന ചീഫ് സെക്രട്ടറി യെപോലും ദേവസ്വത്തിന് എതിരെ ആക്കിയതിൽ ദേവസ്വം ഭരണാധികാരികളിലും അമർഷം ഉണ്ടാക്കിയിട്ടുണ്ട് . അതെ സമയം സി പി എം യൂണിയന്റെ എക്സിക്യൂട്ടീവ് അംഗമായ രാധാകൃഷ്ണനെതിരെ ശിക്ഷാ നടപടികൾ എടുക്കാതിരിക്കാൻ സി പി എം കടുത്ത സമ്മർദ്ദമാണ് നടത്തുന്നത് ,നാട്ടുകാരായ രണ്ട് ഭരണ സമിതി അംഗങ്ങളുടെ പിന്തുണയും പാർട്ടിക്കുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം

Vadasheri Footer