Header 1 vadesheri (working)

ദേവസ്വം വാദ്യകലാ വിദ്യാലയം വാർഷികം

Above Post Pazhidam (working)

ഗുരുവായൂർ :  ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ  വാർഷികാഘോഷം  ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉത്ഘാടനം ചെയ്തു . ഭരണ സമിതി അംഗം കെ.പി.വിശ്വനാഥൻ അധ്യക്ഷനായി. കല്ലേക്കുളങ്ങര അച്യുതൻ കുട്ടി മാരാർ മുഖ്യാതിഥിയായിരുന്നു

First Paragraph Rugmini Regency (working)

. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, വേദ സംസ്കാരപഠനകേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായവരെയും വിവിധ കലാവിഭാഗങ്ങളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.

പ്രിൻസിപ്പാൾ ടി.വി.ശിവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടികൾക്കെത്തി.

Second Paragraph  Amabdi Hadicrafts (working)