Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം സൗജന്യ ഡയാലിസിസ് കേന്ദ്രം മാതൃക: ജില്ലാ കളക്ടർ

Above Post Pazhidam (working)

ഗുരുവായൂർ : നിർധനരോഗികൾക്ക് ആശ്വാസവും കരുതലുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ തുടങ്ങിയ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രത്തിൻ്റെ പ്രവർത്തനം മാതൃകാപരവും ആതുരസേവന രംഗത്തിന് വഴികാട്ടിയുമെന്ന് തൃശൂർ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ . നവജീവനം ഡയാലിസിസ് കേന്ദ്രത്തിൻ്റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

പല മേഖലകളിലും
കേരളം ലോകത്തിന് വഴികാട്ടുന്നു. കൂടുതൽ വരുമാനവും സമ്പത്തുള്ള ക്ഷേത്രങ്ങൾ ആന്ധ്രയിലുണ്ട് . പക്ഷേ നിർധനരായ രോഗികൾക്ക് സഹായവുമായി സൗജന്യ ഡയാലിസിസ് കേന്ദ്രം ആദ്യം തുടങ്ങിയത് ഗുരുവായൂർ ദേവസ്വമാണ്. സത്യസായി സേവാസമിതി യുടെ സഹകരണത്തോടെ. പിന്നീട് കാടാമ്പുഴ ദേവസ്വവും ഡയാലിസിസ് കേന്ദ്രം തുടങ്ങി. ഇത് കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക് മാത്രം കഴിയുന്ന കാര്യമാണ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ ഡയാലിസ് കേന്ദ്രംമികച്ച നിലവാരത്തിലുള്ളതാണ്. സ്റ്റാർ ആശുപത്രി നിലവാരത്തിൽ ഡയാലിസിസ് കേന്ദ്രം പ്രവർത്തിപ്പിക്കുന്ന ദേവസ്വത്തെ അഭിനന്ദിക്കുന്നു – അദ്ദേഹം പറഞ്ഞു.

Second Paragraph  Rugmini (working)

ബ്രഹ്മകുളത്തെ നവജീവനം ഡയാലിസിസ് കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. നവജീവനം ഡയാലിസിസ് കേന്ദ്രം വിപുലമായ രീതിയിൽ സ്വന്തo കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ദേവസ്വമെന്ന് അദ്ദേഹം അറിയിച്ചു.നവജീവനം ഡയാലിസിസ് കേന്ദ്രവുമായി സഹകരിക്കുന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.ചടങ്ങിൽ
ദേവസ്വം ഭരണസമിതി അംഗം .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു.

Third paragraph

ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് ,കേരളയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദ് കുമാർ സ്വാഗതം ആശംസിച്ചു.. ഡയാലിസിസ് സെൻ്റർ കോർഡിനേറ്റർ അഡ്വ.ജിജോ സി സണ്ണി ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, വി.ജി.രവീന്ദ്രൻ ,വാർഡ് കൗൺസിലർ ഷിൽവ ജോഷി, ഡോ.വത്സലൻ, എന്നിവർ സംസാരിച്ചു. സത്യസായി ട്രസ്റ്റ് കേരള സ്റ്റേറ്റ് കോർഡിനേറ്റർ അനന്തു കൃഷ്ണൻ ആ മുഖവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചടങ്ങിന് കൃതജ്ഞതയും രേഖപ്പെടുത്തി.