Post Header (woking) vadesheri

ദേവസ്വം റെസ്റ്റ് ഹൗസിലെ ജീവനക്കാർക്ക് യൂണിഫോം

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം റെസ്റ്റ് ഹൗസുകളിലെ താൽക്കാലിക ജീവനക്കാരുൾപ്പടെ വാച്ച് മാൻ, റൂം ബോയ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് യൂണിഫോം ഏർപ്പെടുത്തുന്നു. ആദ്യഘട്ടമെന്ന നിലയിൽ നവീകരിച്ച പാഞ്ചജന്യം റെസ്റ്റ് ഹൗസിലെ ജീവനക്കാർക്ക് യൂണിഫോം നൽകി. യൂണിഫോം വിതരണം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. റൂ ബോയ് സിന് സ്കൈ ബ്ളൂ ഷർട്ടും നേവി ബ്ളൂ പാൻ്റ്സും ആണ് വേഷം. കാക്കി ഷർട്ടും കാക്കി പാൻ്റ്സുമാണ് വാച്ച്മാൻ്റെ യൂണിഫോം. ഷർട്ടിൽ ഗുരുവായൂർ ദേവസ്വം എംബ്ളവും തസ്തികയുടെ പേരു ആലേഖനം ചെയ്തിട്ടുണ്ട്

Ambiswami restaurant

. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.ആർ.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഗസ്റ്റ് ഹൗസുകളുടെ ചുമതലയുള്ള ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ എസ് മായാദേവി, ഡി.എ. എം.രാധ, യൂണിഫോം സ്പോൺസർ ചെയ്ത പെ|ള്ളാച്ചി സ്വദേശികളായ ചെന്താമര, കാളിമുത്തു, ,രാധാകൃഷ്ണൻ ,ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി

Second Paragraph  Rugmini (working)