Above Pot

ദേവസ്വം പെൻഷനേഴ്സ് ചിങ്ങം ഒന്നിന് ഗുരുവായൂരപ്പന്റെ ദീപസ്തംഭം തെളിയിക്കും.

ഗുരുവായൂർ : അനവധി കാലം ഗുരുവായൂരപ്പന്റെ സേവകരായി ഗുരുവായൂർ ദേവസ്വം സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർ ഗുരുവായൂരപ്പന്റെ തിരുനടയിൽ 115 വർഷം മുമ്പ് 1909 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് സ്ഥാപിച്ച പുരാതനമായ ദീപസ്തംഭം തെളിയിക്കൽ വഴിപാട് നടത്തുന്നു.

First Paragraph  728-90

Second Paragraph (saravana bhavan

സേവനത്തിനുശേഷം ലഭിക്കുന്ന പെൻഷൻ തുകയിൽ നിന്നും ഒരു വിഹിതം തന്റെ ഇഷ്ട ദേവനായ ഗുരുവായൂരപ്പന് ദീപസ്തംഭം തെളിയിച്ചു കൊണ്ടാണ് പെൻഷൻകാർ പുതുവർഷം ആരംഭിക്കുന്നത്.
കഴിഞ്ഞ 3 വർഷം മുമ്പ് ആരംഭിച്ച മഹത്വമേറിയ ദീപസ്തംഭം തെളിയിക്കൽ വഴിപാട് തുടർ കാലത്തും നടത്തുന്നതിന് ആവശ്യമായ സംഖ്യ സംഘടന ദേവസ്വത്തിൽ എൻ്റോമെൻ്റ് ചെയ്തിട്ടുണ്ട്.


എല്ലാവർഷവും ഗുരുവായൂർ ഏകാദശി വിളക്കും,ഭഗവതിപ്പാട്ടും,ആനയൂട്ടും , കാര്യാലയ ഗപതിക്ക് പ്രത്യേക പൂജയും പെൻഷൻകാരുടെ വകയായി നടത്തി വരുന്നുണ്ട്.

2024 ആഗസ്റ്റ് 17 ചിങ്ങം ഒന്ന് ശനിയാഴ്ച നവത്സരദിവസം പ്രഭാതത്തിലും സായംസന്ധ്യയിലും കിഴക്കെ നടയിലെ ദീപസ്തംഭം പെൻഷനേഴ്സ് അസോസിയേഷൻ തെളിയിക്കുന്നതാണ്.