ദേവസ്വം പാര്‍ക്കിംഗ് സമുച്ചയം, പണം നൽകുമ്പോൾ സൗജന്യമാക്കണമെന്ന് കേന്ദ്ര സർക്കാർ നിബന്ധന വെച്ചിട്ടില്ല : അഡ്വ കെ ബി മോഹൻ ദാസ്
ഗുരുവായൂര്‍: ദേവസ്വം ബഹുനില പാര്‍ക്കിംഗ് സമുച്ചയം നിർമിക്കാൻ കേന്ദ്ര സർക്കാർ പണം അനുവദിച്ചപ്പോള്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കരുതെന്ന് യാതൊരു നിബന്ധനയും നിഷ്‌കര്‍ഷിച്ചിട്ടില്ല എന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹൻ ദാസ് വാർത്ത കുറിപ്പിൽ അറിയിച്ചു . പദ്ധതിക്കാവശ്യം വന്ന മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18.5 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ബാക്കി വേണ്ടി വന്ന രണ്ടു കോടി രൂപ ദേവസ്വം ചിലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത് .
100 കോടി രൂപ മതിപ്പ് വിലയുള്ള ദേവസ്വത്തിന്റെ രണ്ടേക്കര്‍ സ്ഥലത്താണ് പാര്‍ക്കിംഗ് സമുച്ചയം പണിതിട്ടുള്ളത്. സമുച്ചയം നിര്‍മ്മിക്കുന്നതിന് മുമ്പുതന്നെ ഇവിടെ ഒരേ സമയം 150 ലേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. അവരില്‍ നിന്ന് ഫീസും ഈടാക്കിയിരുന്നു സൗജന്യമാക്കിയാല്‍ തദ്ദേശീയരും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റും സമുച്ചയത്തില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുവാനും സാധ്യതയുണ്ട്. ഇതുവഴി തീര്‍ത്ഥാടകര്‍ക്ക് പാര്‍ക്കിംഗ് ലഭ്യമാകാതെ വരും. ഇത് മാത്രമല്ല പാര്‍ക്കിംഗ് സമുച്ചയത്തിലെ വൈദ്യുതി, വെള്ളം എന്നിവയ്ക്കും സെക്യൂരിറ്റി ജീവനക്കാരുടെ വേതനത്തിനും ദേവസ്വത്തിന് വലിയ ചെലവ് വരും. . ഇതെല്ലാം പരിഗണിച്ചാണ് പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചതെന്നും ചെയര്‍മാന്‍ അറിയിച്ചു.
അതെ സമയം പാർക്കിങ്ങ് മാത്രമല്ല ഭക്തരുടെ താമസവും സൗജന്യ മാക്കണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത് .മുൻപ് ഭക്തർക്ക് നാമ മാത്ര തുക നൽകിയാൽ താമസിക്കാൻ വേണ്ടി നിർമിച്ച ഫ്ര സത്രം ഇന്ന് പോലീസുകാരുടെ ക്യാമ്പ് ആയി മാറിയിരിക്കുകയാണ് . ദേവസ്വം മെഡിക്കൽ സെന്റർ വികസിപ്പിക്കാൻ വേണ്ടി എടുത്ത സ്ഥലത്ത് ശുചി മുറി സമുച്ചയവും , വാട്ടർ ടാങ്കുമാണ് പണിതത് .റോഡ് ഇല്ലാത്ത സ്ഥലമായ തിരുത്തി കാട്ട് പറമ്പ് കോടികൾ നൽകി ഏറ്റെടുത്തത് മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിർമിക്കാനായിരുന്നു .
വാഹന പാർക്കിങ്ങിനായി കോടികൾ ചിലവഴിച്ചു പടിഞ്ഞാറേ നടയിൽ വാങ്ങിയ ഭൂമിയും വെറുതെ ഇട്ടിരിക്കുകയാണ്. ഈ ഭൂമികൾ സംബന്ധിച്ച് ഉണ്ടാകുന്ന കേസുകൾ തോറ്റു കൊടുക്കാൻ കലാകാലങ്ങളിലെ ഭരണ സമിതികൾക്ക് നല്ല മെയ് വഴക്കമാണ്. ഈ വഴിക്ക് ഭഗവാന്റെ കോടികണക്കിന് രൂപയാണ് നഷ്ടപ്പെടുത്തിയിട്ടുള്ളത്. വാദിക്കും പ്രതിക്കും ഒരേ വക്കീൽ തന്നെയാണ് നിയമ ഉപദേശം നൽകുന്നത് . ഇതിനു വേണ്ടി ദേവസ്വം
ഓഫീസിൽ ഒരു ഒരു പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ടത്രെ