ദേവസ്വത്തിന്റെ പാർക്കിങ് സംവിധാനത്തിലെ പാളിച്ച , വാഹനങ്ങൾ റോഡുകളിൽ തന്നെ
ഗുരുവായൂർ : ശബരിമല തീർത്ഥാടകരുടെയും , അവധി ദിനത്തിൽ ദർശനത്തിന് എത്തിയ ഭക്തരുടെയും വിവാഹപാർട്ടിക്കാരുടെയും വാഹനങ്ങൾ കൊണ്ട് ക്ഷേത്ര നഗരിയിലെ റോഡുകൾ ഞായറഴ്ച രാവിലെ വീർപ്പു മുട്ടി . തിരക്ക് മുൻകൂട്ടി കണ്ട് ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ട് പാർക്കിങ്ങിനായി തുറന്ന് കൊടുത്തതോടെ നിരവധി വാഹനങ്ങൾ ആണ് സ്‌കൂൾ ഗ്രൗണ്ടിൽ കയറ്റിയിട്ടത് , എന്നിട്ടും ഔട്ടർ റിങ് റോഡിൽ ഇരുവശവും വാഹനങ്ങൾ കയ്യേറി .
അതെ സമയം അമൃത് പദ്ധതിയി ൽ പെടുത്തി കേന്ദ്ര സർക്കാർ നിർമിച്ചു കൊടുത്ത ദേവസ്വം ബഹു നില പാർക്കിങ് സമുച്ചയത്തിൽ ശരിയായി പാർക്കിങ് നടക്കുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത് . ഒരു തവണ വാഹനങ്ങൾ നിറഞ്ഞാൽ പാർക്കിങ് നിറുത്തി വെക്കുന്നതാണ് ആക്ഷേപം . പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പോയാൽ മറ്റു വാഹങ്ങളെ പ്രവേശിപ്പിക്കാൻ സമുച്ചയത്തിലെ സെക്യൂരിറ്റിക്കാർ തയ്യാറാകുന്നില്ല എന്ന താണ് പരാതി .പിന്നീട് വരുന്ന വാഹനങ്ങളെ സ്ഥലമില്ല എന്ന് പറഞ്ഞു മടക്കി അയക്കുയാണ് .
എത്ര വാഹനങ്ങൾ ഇറങ്ങി പോയി അത്രയും വാഹങ്ങൾക്ക് അവിടെ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടാകും എന്ന സാമാന്യ യുക്തി പോലും അവിടെ നിൽക്കുന്നവർക്ക് ഇല്ല . സ്ഥിരം വരുന്നവർ കയറി നോക്കി സ്ഥലം ഉണ്ടെന്ന് കണ്ടെത്തി വാഹനം പാർക്ക് ചെയ്യുകയാണ് ചെയ്യുന്നത് . ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരാണത്രെ ഇവിടുത്തെ പല ജീവനക്കാരും കസേരയിൽ ഇരുന്ന് പണി ചെയ്യു കയല്ലാതെ നടന്ന് നോക്കി വാഹനങ്ങൾ പാർക്ക് ചെയ്യിക്കാൻ അവർക്ക് കഴിയുന്നില്ല . ഇത് വഴി ദേവസ്വത്തിന് ലഭിക്കുമായിരുന്ന തുക നഷ്ട പെടുകയാണ് .
പാർക്കിംഗ് സ്ഥലങ്ങൾ ടെണ്ടർ കൊടുക്കുകയാണെങ്കിൽ ദേവസ്വത്തിന് വൻ വരുമാനമാകും . സ്വകാര്യ വ്യക്തികൾ ആണെങ്കിൽ മുഴുവൻ സ്ഥലത്തും വാഹനങ്ങൾ പാർക്കിങ് അനുവദിക്കും അത് വഴി റോഡിലെ വാഹന കുരുക്കിനും ഒരു പരിധി വരെ പരിഹാരമാകും . ഇപ്പോൾ പാർക്കിങ് സ്ഥലത്തെ ജീവനക്കാർക്ക് ശമ്പളം നല്കാൻ വേണ്ടി വൻ തുക മാസം ചിലവഴിക്കേണ്ടി വരുന്നു. പാർക്കിങ് സ്ഥലം ലേലം ചെയ്തു കൊടുക്കാൻ ഇവരുടെ യൂണിയനും താല്പര്യം ഉണ്ടാകില്ല .
ഓരോ ജീവനക്കാരനിൽ നിന്നും മാസം തോറും ആയിരം രൂപ വെച്ചാണ് യൂണിയൻ ഈടാക്കുന്നതത്രെ . ജീവനക്കാരുടെ എണ്ണം കുറഞ്ഞാൽ യൂണിയന്റെ വരുമാനത്തിൽ വൻ കുറവ് സംഭവിക്കും . യൂണിയൻ നേതാവിന്റെ ആർഭാട ജീവിതത്തെയും ബാധിക്കും . അത്തരം ഒരു നടപടിക്ക് ദേവസ്വവും തയ്യാറാകില്ല . കൂടുതൽ പേർക്ക് ജോലി കൊടുത്ത് പാർട്ടി അനുഭാവികളുടെ പട്ടിണി മാറ്റുക എന്നതാണല്ലോ ദേവസ്വം ബോർഡിന്റെ നയം