Header 1 = sarovaram
Above Pot

ഗുരുവായൂർ ദേവസ്വം ഓഫീസിൽ കോവിഡ് പിടി മുറുക്കുന്നു

ഗുരുവായൂർ : ഒരു ഇടവേളക്ക് ശേഷം ഗുരുവായൂർ ദേവസ്വം ഓഫീസിൽ കോവിഡ് പിടി മുറുക്കുന്നു . നിലവിൽ അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . മറ്റു അഞ്ചു പേർ രോഗ ലക്ഷണങ്ങളോടെ അവധിയിൽ പോയിരിക്കുകയാണ് . ഇതോടെ ദേവസ്വത്തിലെ മറ്റു ജീവനക്കാരും ആശങ്കയിൽ ആയി .ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത് ചെറുതല്ലാത്ത ആശങ്ക ഉയർത്തിയിട്ടുണ്ട് ,

Astrologer

കോവിഡ് മഹാമാരി ഒഴിഞ്ഞു പോയി എന്ന ധാരണയിൽ മാസ്ക് ധരിക്കുന്നത് ഇപ്പോൾ ഒരു മോശം ഏർപ്പാടായി ആണ് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും കാണുന്നതത്രെ . കൃഷ്ണ ഗീതി ദിന ആഘോഷ ചടങ്ങിലും പ്രസാദ ഊട്ട് വിതരണത്തിന്റെ ഉത്ഘാടനത്തിലും ചെയർ മാൻ അടക്കമുള്ള ഭരണ സമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും മാസ്ക് ധരിക്കാതെയാണ് പങ്കെടുത്തത് . ദേവസ്വത്തിലെ മുഴുവൻ ജീവനക്കാരെയും പരിശോധന നടത്തി കോവിഡിനെ എത്രയും വേഗം പിടിച്ചു കെട്ടിയില്ലങ്കിൽ ഗുരുവായൂരിനെ ഒരു ക്ലസ്റ്റർ ആക്കി മാറ്റേണ്ടി വരുമോ എന്നാണ് ആരോഗ്യപ്രവർത്തകർ ഭയപ്പെടുന്നത്

Vadasheri Footer