ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ ബലാൽ സംഘകേസിൽ പോലീസ് അറസ്റ്റ് ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ ബലാൽ സംഘകേസിൽ പോലീസ് അറസ്റ്റ് ചെയ്തു . ക്ഷേത്രത്തിലെ തുലാഭാരം ക്ലർക്ക് , കുന്നംകുളം ആനായ്ക്കൽ സ്വദേശി പ്രണവ് സി സുഭാഷിനെയാണ് എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത് .
എറണാകുളം കടവന്ത്രയിൽ താമസക്കാരിയായ പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശിനിയുടെ പരാതിയിൽ 766 / 2022 എന്ന നമ്പറിൽ കടവന്ത്ര പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ ആണ് ഗുരുവായൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത് . നിരവധി സ്ത്രീകളുടെ ഫോട്ടോയും , ചാറ്റും ലാപ് ടോപ്പിൽ നിന്ന് കണ്ടെത്തിയ തിനെ തുടർന്ന് ഭാര്യ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു .
ദേവസ്വം ജീവനക്കാരൻ ആയിരുന്ന സുഭാഷ് മരണപ്പെട്ടതിനെ തുടർന്ന് ആശ്രിത നിയമനം ലഭിച്ചതായിരുന്നു .എറണാകുളം കോടതിയിൽ ഹാജരാക്കിയ പ്രണവിനെ കോടതി റിമാൻഡ് ചെയ്തു യിൽ