
ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് ഇ – ഓഫീസ് പരിശീലനം നൽകി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് ഇ- ഓഫീസ് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ദേവസ്വം മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ദ്വിദിന പരിശീലനം നൽകി.ഇ ഓഫീസ് ഫയൽ കൈകാര്യം ചെയ്യുന്നതിൻ്റെ സമഗ്ര വിവരങ്ങൾ ,.മുഖ്യമന്ത്രിയുടെ വെബ് പോർട്ടൽ, സി എം വിത്ത് മീ തുടങ്ങിയ പൊതുജന പരാതി – പരിഹാര സെല്ലുകളിൽ മറുപടി ലഭ്യമാക്കുന്ന പ്രവർത്തനം, വേഗത്തിലും സമയബന്ധിതമായും നിയമസഭാ ചോദ്യങ്ങൾക്ക് മറുപടി വിവരങ്ങൾ നൽകൽ, വിവരാവകാശ അപേക്ഷകളിൽ കാലവിളംബം കൂടാതെ മറുപടി തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.

പൊതുഭരണ വകുപ്പിലെ സെക്ഷൻ ഓഫീസർ .ബിനു പരിശീലനത്തിന് നേതൃത്വം നൽകി.വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർക്ക് കഴിയുന്നതും വേഗം സേവനം നൽകാൻ ജാഗ്രത കാട്ടണമെന്ന് അദ്ദേഹം നിർദേശിച്ചു. തൊഴിലിടം പൊതുജന സൗഹൃദമാക്കാൻ ശ്രമിക്കുന്നതിൻ്റെ പ്രാധാന്യവും വിശദീകരിച്ചു. ഡപ്യൂട്ടി അഡ്മിനിസ്ട്രറ്റർ, മാനേജർമാർ ഉൾപ്പെടെ 80 ജീവനക്കാർ രണ്ടു ബാച്ചുകളായി പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനത്തിന് നേതൃത്വം നൽകിയ സെക്ഷൻ ഓഫീസർ .ബിനുവിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ ഉപഹാരംനൽകി ..

 
			