Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ഡയറി 2025 പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : പുതിയ വർഷത്തെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി.. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനചടങ്ങ്. ക്ഷേത്ര സോപാനപ്പടിയിൽ ശ്രീഗുരുവായൂരപ്പന് ആദ്യം ഡയറി സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ . ക്ഷേത്രം തന്ത്രി  പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് നൽകി ഡയറിയുടെ പ്രകാശനം നിർവ്വഹിച്ചു.

First Paragraph Rugmini Regency (working)


ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ,മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ , ദേവസ്വം വേദ,സംസ്കാര പ0ന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി , ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ  സി.എസ് ഒ മോഹൻകുമാർ
എന്നിവർ ചടങ്ങിൽ സന്നിഹിതരായി..

ഗുരുവായൂർ ക്ഷേത്ര വിശേഷങ്ങൾ, അറിയിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സമഗ്രമായി രേഖപ്പെടുത്തിയിരിക്കുന്ന ദേവസ്വം ഡയറി ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും. കിഴക്കേ നടയിലെ ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് നവംബർ 10 ഞായറാഴ്ച മുതൽ ഡയറി ഭക്തജനങ്ങൾക്ക് വാങ്ങാം. ജി.എസ്.ടി ഉൾപ്പെടെ 200 രൂപയാണ് വില.

Second Paragraph  Amabdi Hadicrafts (working)