
ദേവസ്വം ചെയർമാൻ രാജി വെക്കണം , ടി എൻ പ്രതാപൻ

ഗുരുവായൂര്‍ : നഗരസഭയിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ഗുരുവായൂരിൻ്റെ നല്ല നാളേക്കായി യു ഡി എഫ് എന്ന മുദ്രാവാക്യവുമായി എ ഐ സി സി സെക്രട്ടറി ടി എൻ പ്രതാപൻ നേതൃത്വം നൽകി വാക്ക് ഫോർ ഗുരുവായൂർ എന്ന പദയാത്ര നടത്തി. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച പദയാത്ര പടിഞ്ഞാറെ നടയിൽ സമാപിച്ചു.

ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത്, തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ പി ഉദയൻ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് കെ എസ് യു ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂർ യു ഡി എഫ് നേതാക്കളായ ആർ രവികുമാർ, കെ. പി എ റഷീദ്, എ.ടി സ്റ്റീഫൻ, ആർ വി ജലീൽ, സി എസ് സൂരജ്, വർഗ്ഗീസ് ചീരൻ, ഓ.കെ ആർ മണികണ്ഠൻ,മോഹൻദാസ് ചേലനാട്, ബാലൻ വാറനാട്ട്, വി കെ സുജിത്, ഓ ആർ പ്രതീഷ്, എ.കെ ഷൈമൽ, ടി കെ ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത് എന്നിവർ നേതൃത്വം നൽകി.

ഹൈക്കോടതി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പരസ്യമായി ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് ചോദിച്ച് പ്രചരണം നടത്തിയ ഗുരുവായൂർ ദേവസ്വം ചെയർമാനും, മാനേജിംഗ് കമ്മറ്റി അംഗവും സത്യപ്രതിജ്ഞ ലംഘനം നടത്തി എന്നും അവർ അടിയന്തരമായി രാജിവക്കണമെന്നും ടി. എൻ പ്രതാപൻ ആവശ്യപ്പെട്ടു.

ദേവസ്വം ചെയർമാൻ്റെ നടപടി സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നതിന് തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ. പി ഉദയനെയും നിയമപരമായ മറ്റ് നടപടികൾ സ്വീകരിക്കാൻ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ടി എസ് അജിതിനെയും യു ഡി എഫ് ചുമതലപ്പെടുത്തിയതായി ടി എൻ പ്രതാപൻ അറിയിച്ചു.
