Post Header (woking) vadesheri

ദേവസ്വം ബോർഡുകൾക്ക് സർക്കാർ 528 കോടി രൂപ നൽകി: മന്ത്രി കെ.രാധാകൃഷ്ണൻ

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ബോർഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിഞ്ഞ ആറര വർഷത്തിനിടെ 528 കോടി രൂപ സർക്കാർ നൽകിയതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഒഴിച്ചുള്ള നാല് ബോർഡുകൾക്കാണ് ഈ സഹായം നൽകിയതെന്നും മന്ത്രി അറിയിച്ചു. ഗുരുവായൂർ ദേവസ്വം ക്ഷേത്ര ധനസഹായ വിതരണവും നവീകരിച്ച പാഞ്ചജന്യം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Ambiswami restaurant

ദേവസ്വങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നതായ പ്രചാരണം ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. ദേവസ്വം ഫണ്ട് സർക്കാർ എടുക്കുന്നതേ ഇല്ല. മറിച്ച് ദേവസ്വം ബോർഡുകൾക്ക് സർക്കാർ സഹായം നൽകുന്നു എന്നതാണ് സത്യം . പ്രളയകാലത്തും കോവിഡ് പ്രതിസന്ധി നാളുകളിലും ദേവസ്വം ബോർഡുകളുടെ പ്രവർത്തനത്തിന് സർക്കാർ ആണ് സഹായം നൽകിയത് – മന്ത്രി പറഞ്ഞു. ഇതരക്ഷേത്രങ്ങൾക്ക് ധനസഹായം നൽകുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. സർക്കാർ സഹായം നൽകാത്ത ഏകബോർഡാണ് ഗുരുവായൂർ ദേവസ്വം. ഗുരുവായൂർ ദേവസ്വം വർഷം തോറും നൽകി വരുന്ന 5 കോടി രൂപായുടെ ധനസഹായം വർധിപ്പിക്കുന്നതിനെപ്പറ്റി ദേവസ്വം ഭരണസമിതി ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

Second Paragraph  Rugmini (working)


ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു .ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ചടങ്ങിൽ
എൻ.കെ അക്ബർ എം എൽ എ , നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു.ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു..

Third paragraph

ദേവസ്വം ഭരണസമിതി അംഗങ്ങളായ , മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ,കെ.ആർഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,സി. മനോജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുത്ത 541 ക്ഷേത്രങ്ങൾക്ക് 3,44,49,000/- രൂപായുടെ ധനസഹായമാണ് ചടങ്ങിൽ നൽകിയത്