പ്രതിഷേധം കനത്തു , കാലാവധി കഴിഞ്ഞ ദേവസ്വം ഭരണ സമിതിയുടെ യോഗം റദ്ദാക്കി , വാർത്ത സമ്മളനവും ഉപേക്ഷിച്ചു
ഗുരുവായൂർ : പ്രതിഷേധം ശക്തമായതോടെ ഗുരുവായൂർ ദേവസ്വത്തിൽ കാലാവധി കഴിഞ്ഞ ഭരണ സമിതി തിങ്കളാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്ന ഭരണ സമിതി യോഗം റദ്ദാക്കി .കാലാവധി കഴിഞ്ഞ ഭരണ സമിതിയുടെ യോഗം കൂടാൻ അനുവദിക്കരുതെന്നും ,ഇതിനു കൂട്ട് നിന്നാൽ അമിനിസ്ട്രേറ്റർക്കതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ച് ക്ഷേത്ര രക്ഷ സമിതിയും രംഗത്ത് എത്തിയിരുന്നു
2020 ജനുവരി 23 നാണ് ഭരണ സമിതിയെ രണ്ടു വർഷ കാലയളവിലേക്ക് നോമിനേഷൻ ചെയ്തു സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കിയത് ,ഇത് പ്രകാരം 2022 ജനുവരി22 ന് അർദ്ധ രാത്രി 12 ക്ക് ഭരണ സമിതിയുടെ കാലാവധി അവസാനിച്ചു. തങ്ങൾ സത്യാ പ്രതിജ്ഞ ചെയ്തത് 2000 ജനുവരി 25 നായിരുന്നുവെന്നും അത് പ്രകാരം ജനുവരി 24 അർദ്ധ രാത്രി വരെ തങ്ങളാണ് ഭരണ സമിതിയുടെ അ ധികാരം കയ്യാളുന്നത് എന്ന ന്യായമാണ് അഡ്വ കെ ബി മോഹൻദാസ് ഉയർത്തിയത് .ദേവസ്വം നിയമവും ചട്ടവും പ്രകാരമെ തനിക്കു പ്രവർത്തിക്കാൻ കഴിയു എന്ന് അഡ്മിനിസ്ട്രേറ്റർ നിലപാട് എടുത്തതോടെ കെ ബി മോഹൻ ദാസ് മുട്ടുമടക്കി .
ഭഗവാന്റെ ബാങ്ക് നിക്ഷേപവും സ്വർണ നിക്ഷേപവും വർധിച്ചത് തങ്ങളുടെ ഭരണ നേട്ടമായി കാണിച്ചു കഴിഞ്ഞ ദിവസം ദേവസ്വം വാർത്ത കുറിപ്പ് ഇറക്കിയിരുന്നു. ഭരണ സമിതിയുടെ കപട അവകാശ വാദത്തിനെതിരെ മലയാളം ഡെയ്‌ലി അടക്കം ഉള്ള ചില മാധ്യമങ്ങൾ നിശിത വിമർശനം ഉയർത്തി വാർത്തകൾ കൊടുത്തിരുന്നു . ഇതിനെ പ്രതി രോധിക്കാൻ കൂടിയായി ഭരണസമിതി യോഗത്തിന് ശേഷം വാർത്ത സമ്മേളനവും വെച്ചിരുന്നു.
നിയമം അറിയുന്ന അഡ്വ കെ ബി മോഹൻ ദാസ് കുറച്ചെങ്കിലും ജാഗ്രത കാണിച്ചിരുന്നു വെങ്കിൽ ഈ അവസ്‌ഥയെങ്കിലും ഒഴിവാക്കാമായിരുന്നു എന്നാണ് മറ്റു ഭരണ സമിതി അംഗങ്ങൾ ഇപ്പോൾ പറയുന്നത്. എന്നും വിവാദങ്ങളിൽ പെട്ടിരുന്ന ദേവസ്വം ഭരണ സമിതി അവസാന ദിനത്തിലും വിവാദത്തിൽ പെട്ട് വ്യക്തിത്വം കാത്തു സൂക്ഷിച്ചു.